Quantcast

പച്ചക്കറിക്ക് തീവില

MediaOne Logo

admin

  • Published:

    27 May 2018 1:17 PM GMT

പച്ചക്കറിക്ക് തീവില
X

പച്ചക്കറിക്ക് തീവില

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലേറെയാണ് വില വര്‍ധിച്ചത്.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലേറെയാണ് വില വര്‍ധിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലുണ്ടായ വ്യാപക കൃഷിനാശമാണ് വില കുതിച്ചുയരാന്‍ കാരണം.

ഒരു മാസം മുമ്പ് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ വില 110 രൂപ, തക്കാളി കിലോയ്ക്ക് 70, ബീന്‍സിന് കുറച്ച് മാസങ്ങളായി നൂറില്‍ നിന്ന് മാറ്റമുണ്ടായിട്ടില്ല. ചെറിയുള്ളി, വെളുത്തുള്ളി, വഴുതന, വെണ്ടയ്ക്ക, കാരറ്റ് ... എല്ലാത്തിനും തൊട്ടാല്‍പൊളുന്ന വില. ഇരട്ടിയോളമാണ് വില ഒരുമാസത്തിനിടെ ഉയര്‍ന്നത്.

പച്ചക്കറികള്‍ക്കായി തമിഴ്നാടിനെയും ആന്ധ്രയെയുമാണ് കേരളം കൂടുതലായി ആശ്രയിക്കുന്നത്. അവിടങ്ങളിലെ കൃഷി നാശമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തീവില കൊടുത്ത് പച്ചക്കറി വാങ്ങേണ്ട അവസ്ഥയില്‍ കുടുംബ ബജറ്റ് താളം തെറ്റിയത് സാധാരണക്കാരനാണ്. തെരഞ്ഞെടുപ്പ് കാലത്താണ് പച്ചക്കറികള്‍ക്ക് ഇരട്ടിയിലധികം വില വര്‍ധിച്ചത്. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ വിപണിയില്‍ ശക്തമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് പൊതുജനവും കച്ചവടക്കാരുമെല്ലാം.

TAGS :

Next Story