Quantcast

പെണ്‍വാണിഭസംഘവുമായുള്ള ബന്ധം ചോദ്യം ചെയ്ത മക്കളെയും ഭാര്യയെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

MediaOne Logo

admin

  • Published:

    27 May 2018 6:54 AM GMT

പെണ്‍വാണിഭസംഘവുമായുള്ള ബന്ധം ചോദ്യം ചെയ്ത മക്കളെയും ഭാര്യയെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
X

പെണ്‍വാണിഭസംഘവുമായുള്ള ബന്ധം ചോദ്യം ചെയ്ത മക്കളെയും ഭാര്യയെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

വീട്ടിലെ കുളിമുറിയില്‍ മുസ്തഫ വെച്ച പെന്‍ക്യാമറ ആറാംക്ളാസുകാരിയായ മകള്‍ കണ്ടതോടെയാണ് പ്രശ്നം രൂക്ഷമായതെന്ന്

പെണ്‍വാണിഭസംഘവുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മക്കളെയും ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് സ്വദേശി സഫിയയും മക്കളുമാണ് ഭര്‍ത്താവ് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് ബന്ധുഗൃഹത്തില്‍ അഭയം തേടിയിരിക്കുന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിലേക്ക് കയറ്റാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

മലപ്പുറം തിരുനാവായ കാരത്തൂര്‍ സ്വദേശിയായ മുസ്തഫ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയ ഇയാള്‍ മടങ്ങിപ്പോയില്ല. എന്നാല്‍ അസമയത്തെ ഫോണ്‍കോളുകളില്‍ സംശയം തോന്നിയ മക്കള്‍ മുസ്തഫയുടെ ഫോണില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കോളുകള്‍ റെക്കോഡ് ചെയ്തു. ഇതില്‍ നിന്നും ഇയാളുടെ മോശം ബന്ധങ്ങള്‍ മനസിലാക്കിയതായാണ് മക്കള്‍ പറയുന്നത്.

വീട്ടിലെ കുളിമുറിയില്‍ മുസ്തഫ വെച്ച പെന്‍ക്യാമറ ആറാംക്ളാസുകാരിയായ മകള്‍ കണ്ടതോടെയാണ് പ്രശ്നം രൂക്ഷമായതെന്ന് ഭാര്യ സഫിയ പറഞ്ഞു.

തിരൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയെങ്കിലും മുസ്തഫക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. എന്നാല്‍ മുസ്തഫയെ അക്രമിച്ചെന്നു കാട്ടി നല്‍കിയ പരാതിയില്‍ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ കോഴിക്കോട് മാറാടിനടുത്തുള്ള ബന്ധു വീട്ടില്‍ അഭയം തേടിയിരിക്കകയാണ് ഇവര്‍. ഇതോടെ രണ്ട് മക്കളുടെ പഠനം മുടങ്ങി...

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അസുഖബാധിതനായ തന്നെ ഭാര്യയും മക്കളും ഉപേക്ഷിക്കുകയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു.

TAGS :

Next Story