സോണിയ ഗാന്ധിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കി
സോണിയ ഗാന്ധിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കി
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കി.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കി. സോണിയ ഗാന്ധിക്ക് എതിരായ പരാതിയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയത്. നിര്‍മാണതുക നല്‍കിയില്ലെന്നായിരുന്നു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പരാതി.
കെപിസിസിക്ക് കീഴില്‍ പഠനം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരംഭിച്ചതാണ് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ്. നെയ്യാര്‍ഡാമിനടുത്ത് മലേഷ്യന്‍ യൂത്ത് സെന്‍റര്‍ മാതൃകയില്‍ കേന്ദ്രം നിര്‍മിച്ചത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്‍റായിരിക്കുന്ന കാലത്താണ്. 2013 സെപ്റ്റംബറില്‍ പണിപൂര്‍ത്തിയായ കെട്ടിടത്തിന് അവസാന ബില്ലായ രണ്ട് കോടി 80 ലക്ഷം രൂപ കുടിശ്ശികയായി. ഇതിനിടെ രമേശ് ചെന്നിത്തല മാറി വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായി. കുടിശ്ശികക്കായി കരാറുകാരനായ ഹെദര്‍ കണ്‍സ്ട്രക്ഷന്‍ പലതവണ നേതൃത്വത്തെ സമീപിച്ചെങ്കിലും അനകൂല നിലപാടുണ്ടായില്ല. തുടര്‍ന്നാണ് തിരുവനന്തപുരം സബ്കോടതിയില്‍ കരാറുകാരന്‍ കേസ് ഫയല്‍ ചെയ്തത്. എഐസിസി അധ്യക്ഷ സോണിയാഗാന്ധി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍. കേസ് ഈ മാസം 23 ന് കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയത്.
Adjust Story Font
16