Quantcast

എല്ലാ ജില്ലകളിലും കേന്ദ്ര സഹായത്തോടെ നിര്‍ഭയ സെന്ററുകള്‍

MediaOne Logo

admin

  • Published:

    27 May 2018 7:00 AM GMT

എല്ലാ ജില്ലകളിലും കേന്ദ്ര സഹായത്തോടെ നിര്‍ഭയ സെന്ററുകള്‍
X

എല്ലാ ജില്ലകളിലും കേന്ദ്ര സഹായത്തോടെ നിര്‍ഭയ സെന്ററുകള്‍

വനിത ശിശുക്ഷേമമന്ത്രി മനേക ഗാന്ധി, കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗഹ്‌ലോട്ട്, ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവരുമായാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച നടത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. നിഷിന് സെന്‍ട്രെല്‍ യൂണിവേഴ്‌സിറ്റിയാക്കും, ആക്‌സിസിബിള്‍ ഇന്ത്യ പദ്ധതിയില്‍ തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തെയും കോഴിക്കോടിനെയും ഉള്‍പ്പെടുത്തും തുടങിയ ഉറപ്പുകള്‍ ലഭിച്ചതായി കൂടിക്കാഴ്ചകള്‍ക്ക് ശേഷം കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.

വനിത ശിശുക്ഷേമമന്ത്രി മനേക ഗാന്ധി, കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗഹ്‌ലോട്ട്, ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവരുമായാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച നടത്തിയത്.

എല്ലാ ജില്ലകളിലും നിര്‍ഭയ സെന്ററുകള്‍ വേണമെന്നമെന്നതായിരുന്നു മനേക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം പ്രധാനമായും ഉന്നയിച്ചത്. കേരളത്തില്‍ എല്ലാ അംഗനവാടികളെയും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള സൌകര്യമൊരുക്കല്‍, ശിശുമന്ദിരങ്ങളുടെയും അനാഥാലയങ്ങളുടെയും സുരക്ഷ ശക്തമാക്കല്‍ തുടങ്ങി സംസ്ഥാനം ഉന്നയിച്ച വിഷയങ്ങളിലെല്ലാം അനുകൂല നിലപാടാണ് ലഭിച്ചതെന്ന് ശൈലജടീച്ചര്‍ പറഞ്ഞു. നിഷിന് സെന്‍ട്രെല്‍ യൂണിവേഴ്‌സിറ്റിയാക്കുന്നതിനും ആക്‌സിസിബിള്‍ ഇന്ത്യ പദ്ധതിയില്‍ തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തെയും കോഴിക്കോടിനെയും ഉള്‍പ്പെടുത്തുന്നതിനും ഭിന്നശേഷിയുള്ളവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും കേന്ദ്രം പിന്തുണ അറിയിച്ചിട്ടുണ്ട്.

ഭിന്ന ശേഷിയുള്ളവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് സ്‌കീം, മലബാര്‍ കാന്‍സര്‍ സെന്റര്‍ അപ്പ്‌ഗ്രേഡ് ചെയ്യല്‍, കോഴിക്കോട് ടെറിഷറി കാന്‍സര്‍ സെന്റര്‍, എന്‍േഡോസള്‍ഫാന്‍ ബാധിതര്‍ക്ക് കേന്ദ്ര പാക്കേജ്, തുടങ്ങിയവയില്‍ കേന്ദ്രമന്ത്രി തവാര്‍ ചന്ദ് ഗഹ്‌ലോട്ടും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സാനിറ്ററി നാപ്കിന്‍ വിതരണത്തിനും ഉപയോഗിച്ചവ നശിപ്പിക്കുന്നതിനും സൌകര്യമൊരുക്കുന്ന ഷി പാഡ് പ്രൊജക്ട് നടപ്പിലാക്കുമെന്നും ഷൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story