എറണാകുളം ജില്ലാ കളക്ടറുടെ ആരോപണത്തിനെതിരെ സിപിഐ ജില്ലാസെക്രട്ടറി പി രാജു
കളക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി രാജു
ഹാരിസണ്‍ മലയാളം പ്ലാന്റേഷന് വിഴിവിട്ട് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് താന്‍ ഭീഷണിപ്പെടുത്തിയെന്ന എറണാകുളം ജില്ലാകളക്ടറുടെ ആരോപണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി രാജു രംഗത്ത്. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പി രാജു മീഡിയ വണ്ണിനോട് പറഞ്ഞു. കളക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി രാജു വ്യക്തമാക്കി.
പുത്തന്‍വേലിക്കരയില്‍ വിവാദസ്വാമി സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് ഭൂമി പോക്കുവരവുചെയ്ത് കൊടുത്ത എറണാകുളം ജില്ലാകളക്ടര്‍ എം ജി രാജമാണിക്യത്തിന്റെ നടപടി അഴിമതിയാണെന്നാരോപിച്ച് കഴിഞ്ഞദിവസം എഐവൈഎഫ് കളക്ടറേറ്റ് മാര്‍ച്ച നടത്തിയിരുന്നു. കളക്ടറെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഇതിനുപിന്നാലെയാണ് സിപിഐ ജില്ലാസെക്രട്ടറി പി രാജു ഹാരിസണ്‍ മലയാളത്തിനുവേണ്ടി തന്നെ ഭീഷണിപ്പെടുത്തിയതായി കളക്ടര്‍ ആരോപിച്ചത്. ഇത് അടിസ്ഥാനരഹിതമാണെന്ന് പി രാജു മീഡിയ വണ്ണിനോട് പറഞ്ഞു.
കളക്ടര്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയം തന്നെ നടപ്പാക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പി രാജു പറഞ്ഞു. കളക്ടറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി രാജു വ്യക്തമാക്കി
Adjust Story Font
16