Quantcast

പുതുപ്പാടി ഗ്രാമപഞ്ചായത്തിന് പുതിയ പ്രസിഡന്റ്

MediaOne Logo

Sithara

  • Published:

    27 May 2018 5:25 AM GMT

പുതുപ്പാടി ഗ്രാമപഞ്ചായത്തിന് പുതിയ പ്രസിഡന്റ്
X

പുതുപ്പാടി ഗ്രാമപഞ്ചായത്തിന് പുതിയ പ്രസിഡന്റ്

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിന്റെ കെ കെ നന്ദകുമാറിനെ തെരഞ്ഞെടുത്തു.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിന്റെ കെ കെ നന്ദകുമാറിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും പട്ടികജാതി അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ പുതുപ്പാടിയില്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് രാജിവെച്ചതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

പുതുപ്പാടി പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫ് 12ഉം യുഡിഎഫിന് 9ഉം സീറ്റാണുള്ളത്. എന്നാല്‍ എസ്‍സി സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫില്‍ നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. കോണ്‍ഗ്രസിലെ അംബിക മംഗലത്തായിരുന്നു പ്രസിഡന്റ്. എന്നാല്‍ ആറുമാസം കഴിഞ്ഞതോടെ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ പ്രസിഡന്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റായി ലീഗിന്റെ കെ കെ നന്ദകുമാറിനെ തെരഞ്ഞെടുത്തത്.

എസ്‍സി അംഗം ഇല്ലാത്തതിനാല്‍ കൈവിട്ടുപോയ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുണ്ട്. ജയസാധ്യതയുള്ള ഏതെങ്കിലും വാര്‍ഡിലെ നിലവിലെ അംഗത്തെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം.

TAGS :

Next Story