Quantcast

ടെക്സ്റ്റയില്‍സ് ലേബര്‍ ക്യാമ്പില്‍ ദുരിതം; തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കണമെന്ന് കോര്‍പറേഷന്‍

MediaOne Logo

Sithara

  • Published:

    28 May 2018 8:45 PM GMT

കോര്‍പറേഷന്‍ മേയര്‍ നടത്തിയ റെയ്ഡിലാണ് തൊഴിലാളികളുടെ ദുരിതം പുറത്തറിഞ്ഞത്.

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ടെക്സ്റ്റയില്‍സ് ലേബര്‍ ക്യാമ്പില്‍ കണ്ടത് ശോചനീയമായ കാഴ്ചകള്‍. മുപ്പതോളം വരുന്ന വനിതാ തൊഴിലാളികള്‍ കഴിയുന്നത് ഇടുങ്ങിയതും വൃത്തിഹീനവുമായ കെട്ടിടത്തില്‍. കോര്‍പറേഷന്‍ മേയര്‍ നടത്തിയ റെയ്ഡിലാണ് തൊഴിലാളികളുടെ ദുരിതം പുറത്തറിഞ്ഞത്.

ലേബര്‍ ക്യാമ്പിലെ ശോചനീയാവസ്ഥ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് രാവിലെ മേയറും ഹെല്‍ത്ത് സ്ക്വാഡും രാമചന്ദ്ര ടെക്സറ്റയില്‍സിന്റെ ലേബര്‍ ക്യാമ്പില്‍ മിന്നല്‍ പരിശോധന നടത്തിയത്. ടെക്സ്റ്റയില്‍സ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് മുപ്പതോളം വരുന്ന വനിതാ തൊഴിലാളികളെ താമസിപ്പിക്കുന്നത്. ഇടുങ്ങിയ കെട്ടിടത്തില്‍ മതിയായ സൌകര്യങ്ങളൊന്നുമില്ല.

വൃത്തിയില്ലാത്ത ബാത്ത്റൂമുകളും മറ്റും തൊഴിലാളികള്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്കുന്നില്ലെന്നതിന്റെ നേര്ക്കാഴ്ചയാണ്. സുരക്ഷിതവും മതിയായ സൌകര്യവുമുള്ള മറ്റൊരിടത്തേക്ക് തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.

TAGS :

Next Story