Quantcast

വയനാട്ടില്‍ വേട്ടസംഘം പിടിയില്‍

MediaOne Logo

Sithara

  • Published:

    28 May 2018 7:03 PM GMT

വയനാട്ടില്‍ വേട്ടസംഘം പിടിയില്‍
X

വയനാട്ടില്‍ വേട്ടസംഘം പിടിയില്‍

വയനാട്, മലപ്പുറം സ്വദേശികളായ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്

വയനാട്ടില്‍ വന്‍ നായാട്ടു സംഘത്തെ വനംവകുപ്പ് പിടികൂടി. മലപ്പുറം, വയനാട് സ്വദേശികളായ ഏഴു പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും തോക്കും തിരകളും ആയുധങ്ങളും കണ്ടെത്തി. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.

വയനാട്ടില്‍ മൃഗവേട്ട വര്‍ധിച്ച സാഹചര്യത്തില്‍ വന്യജീവി സങ്കേതങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്ന റിസോര്‍ട്ടുകള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. പട്രോളിങിനിടെയാണ് ചൊവ്വാഴ്ച രാത്രിയില്‍ തോല്‍പ്പെട്ടി മേഖലയില്‍ വച്ച് അഞ്ചംഗ സംഘത്തെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്നും തോക്കും ആറ് തിരകളും കണ്ടെത്തി. നൂല്‍പുഴയിലെ ജംഗിള്‍ ഡേയ്സ് റിസോര്‍ട്ടില്‍ താമസിച്ചിരുന്ന സംഘമാണ് മൃഗവേട്ടയ്ക്കായി ഇറങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ട് ജീവവനക്കാരന്‍ അടക്കം രണ്ടു പേര്‍ കൂടി പിടിയിലായി. ഷമീര്‍ ഫൈസല്‍, ഗഫൂര്‍, ലത്തീഫ്, സംജാദ്, പ്രവീണ്‍, കുഞ്ഞച്ചന്‍,സുമേഷ് എന്നിവരാണ് പിടിയിലായത്.

വയനാട്ടില്‍ അടുത്തിടെയുണ്ടായ ആനവേട്ടകളുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യം വനംവകുപ്പ് പരിശോധിച്ചുവരികയാണ്. പൊലീസ് സംഘവും പിടിയിലായവരെ ചോദ്യം ചെയ്യുന്നുണ്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വന്യമൃഗവേട്ട വയനാട്ടില്‍ വ്യാപകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന റിസോര്‍ട്ടുകളിലെല്ലാം വനംവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story