പരിസ്ഥിതി സംരക്ഷണ പാഠങ്ങള്‍ നല്‍കുന്ന കലാലയം
പരിസ്ഥിതി സംരക്ഷണ പാഠങ്ങള്‍ നല്‍കുന്ന കലാലയം
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മരംപോലും ഇല്ലാത്ത കരിമ്പാറ കുന്നായിരുന്ന ഈ പ്രദേശം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.എഡ് സെന്‍റര്‍ ആരംഭിച്ചതു മുതല്‍ സ്ഥിതിമാറി. ജൈവ പച്ചക്കറി കൃഷിയും ,മരങ്ങള്‍ നട്ടുപിടിപ്പിച്ചും ഈ പ്രദേശത്തെ ഹരിതപൂര്‍ണമാക്കി.
ഒരു കലാലയത്തിന് പ്രകൃതിക്ക് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക. പലതും ചെയ്യാന്‍ കഴിയുമെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ബി.എഡ് സെന്‍റര്‍ തെളിയിക്കുന്നത്.പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് ക്യാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മരംപോലും ഇല്ലാത്ത കരിമ്പാറ കുന്നായിരുന്ന ഈ പ്രദേശം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.എഡ് സെന്‍റര്‍ ആരംഭിച്ചതു മുതല്‍ സ്ഥിതിമാറി. ജൈവ പച്ചക്കറി കൃഷിയും ,മരങ്ങള്‍ നട്ടുപിടിപ്പിച്ചും ഈ പ്രദേശത്തെ ഹരിതപൂര്‍ണമാക്കി.വായു സഞ്ചാരമുളള ക്ലാസ് മുറികളും സജ്ജീകരിച്ചു.
കാര്‍ഷിക സംസ്കാരത്തിന്‍റെ പ്രതാപം വിളിച്ചോതുന്ന പൈതൃക കലവറയും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഏത്തക്കൊട്ട,കലപ്പ തുടങ്ങി കൃഷിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പുതിയ തലമുറക്ക് പരിജയപെടുത്തുകയാണ് കലവറ.അധ്യാപകരാകന്‍ പഠിക്കുന്ന തങ്ങള്‍ക്ക് ഇവിടെനിന്നും പഠിച്ച പാഠങ്ങള്‍ ഗുണംചെയ്യുമെന്ന് വിദ്യാര്‍ഥികളും പറയുന്നുഒരു വസ്ത്തുവും പഴകരുതെന്നാണ് പാഠവും ഈ കലാലയും പകര്‍ന്ന് നല്‍കുന്നു. അതുകൊണ്ടാണ് വിവിധയിടങ്ങളില്‍നിന്നും ശേഖരിച്ച വേരുകള്‍ മനോഹരമായി ഇവിടെ സ്ഥാപിച്ചത്.വേരുകളില്‍ വിവിധ ജീവികളുടെ രൂപങ്ങളും ഉണ്ട്.
Adjust Story Font
16