കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു
കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി വൈശാഖനും വൈസ് പ്രസിഡന്റായി ഡോ ഖദീജാ മുംതാസും ചുമതലയേറ്റു.
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി വൈശാഖനും വൈസ് പ്രസിഡന്റായി ഡോ ഖദീജാ മുംതാസും ചുമതലയേറ്റു. സാധാരണക്കാരിലേക്ക് സാഹിത്യമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് വൈശാഖന്‍ പറഞ്ഞു. സ്ത്രീ എഴുത്തുകാരെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഡോ ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു.
അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, യുവ സാഹിത്യപ്രവര്‍ക്കുള്ള ക്യാമ്പുകൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ പദ്ധതികൾ തുടരും. സാധാരണക്കാരിലേക്ക് സാഹിത്യമെത്തിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്നും സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റായി ചുമതലയേറ്റ വൈശാഖന്‍ പറഞ്ഞു. സ്ത്രീ എഴുത്തുകാരെ മുന്‍ നിരയിലേക്ക് കൊണ്ട് വരുമെന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഡോ.ഖദീജ മുംതാസ് പറഞ്ഞു.
സാഹിത്യ അക്കാദമിക്ക് കീഴിലുള്ള സ്മാരകങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനുള്ള പദ്ധതികളും ഉണ്ടാകും. വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരെ ഉള്‍പ്പെടുത്തി അഖിലേന്ത്യാ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.
Adjust Story Font
16