Quantcast

ഇംഗ്ലണ്ടില്‍ ജോലിചെയ്ത് സ്വരൂപിച്ച പണംകൊണ്ട് ആലപ്പുഴയില്‍ സ്കൂള്‍ നിര്‍മിച്ച് വിദേശ വിദ്യാര്‍ഥികള്‍

MediaOne Logo

Khasida

  • Published:

    28 May 2018 10:27 PM GMT

ഇംഗ്ലണ്ടില്‍ ജോലിചെയ്ത് സ്വരൂപിച്ച പണംകൊണ്ട് ആലപ്പുഴയില്‍ സ്കൂള്‍ നിര്‍മിച്ച് വിദേശ വിദ്യാര്‍ഥികള്‍
X

ഇംഗ്ലണ്ടില്‍ ജോലിചെയ്ത് സ്വരൂപിച്ച പണംകൊണ്ട് ആലപ്പുഴയില്‍ സ്കൂള്‍ നിര്‍മിച്ച് വിദേശ വിദ്യാര്‍ഥികള്‍

യന്ത്രവല്‍കരണം കണ്ട് ശീലിച്ചവര്‍ കൈപ്പണിയെടുത്തപ്പോള്‍ പുതിയ അനുഭവമാണ് സമ്മാനിച്ചത്

വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ മലയാളികളുടെ തൊഴിലില്‍ ഏര്‍പ്പെട്ടത് കൌതുകമായി. ചാരിറ്റി പ്രവര്‍ത്തനത്തിനെത്തിയ കുട്ടികള്‍ ആലപ്പുഴയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

ഈ പ്രവൃത്തികള്‍ കണ്ട് തെറ്റിദ്ധരിക്കണ്ട, നിര്‍മാണ പ്രവര്‍ത്തനത്തിന് കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളല്ല. ഇംഗ്ലണ്ടിലെ വെസ്റ്റ് സക്‌സസ് ഈസ്റ്റ് ഗ്രിന്‍സ്റ്റഡിലെ സാക്ക് വില്ലേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. വേള്‍ഡ് ചലഞ്ച് ഓര്‍ഗനൈസേഷന്റെ ഭാഗമായി എത്തിയ കുട്ടികള്‍ കഠിന പ്രയത്‌നത്തിലാണ്. നാട്ടില്‍ സ്വയം തൊഴില്‍ ചെയ്ത് സ്വരൂപിച്ച പണമാണിവര്‍ ഈ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.

ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ സ്വയം പണം കണ്ടെത്തുന്നു, ഇതിനായ് ഞങ്ങള്‍ ഒരാള്‍ ഒരു വര്‍ഷം നാലായിരം പൌണ്ടാണ് സ്വരൂപിക്കുന്നത്. ഇത് ഞങ്ങളുടെ പഠനത്തിന്റെ ഭാഗമാണെന്ന് അവര്‍ പറയുന്നു.

ക്ലാസ് മുറികള്‍, പാര്‍ക്ക് എന്നിവ പെയിന്റ് ചെയ്ത കുട്ടികള്‍ ക്ലാസിലെ ടൈല്‍ പാകി മനോഹരമാക്കി. യന്ത്രവല്‍കരണം കണ്ട് ശീലിച്ചവര്‍ കൈപ്പണിയെടുത്തപ്പോള്‍ പുതിയ അനുഭവമാണ് സമ്മാനിച്ചത്.

ഈ പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് പുതിയ അനുഭവമാണ്. ഇവിടുത്തെ മണ്ണടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ സ്വയം ചുമക്കുകയാണ് ഞങ്ങള്‍ ചെയ്തത്. മുഴുവന്‍ യന്ത്ര സഹായത്താല്‍ ചെയ്യുന്നത് കണ്ട് ശീലിച്ച ഞങ്ങള്‍ സ്വയം ചെയ്തത് വലിയ അനുഭവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥിരം ഉപയോഗിക്കുന്ന എല്ലാ ആധുനിക സൌകര്യങ്ങളും വിട്ട് വെല്ലുവിളികളേറ്റുക്കുക എന്നതാണ് ഈ വിദ്യാര്‍ഥികളുടെ ലക്ഷ്യം. അടുത്ത ദിവസം മടങ്ങുന്നതിന് മുന്‍പ് ശേഷിക്കുന്ന തുകക്ക് നഴ്‌സറി കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കാനാണ് ഈ വിദ്യാര്‍ഥികളുടെ തീരുമാനം.

TAGS :

Next Story