മൈക്രോ ഫിനാൻസ് കേസ്: മുഖ്യമന്ത്രിയുടെ പിന്തുണക്ക് ശ്രമിച്ച വെള്ളാപ്പള്ളി പിൻവാങ്ങുന്നു
മൈക്രോ ഫിനാൻസ് കേസ്: മുഖ്യമന്ത്രിയുടെ പിന്തുണക്ക് ശ്രമിച്ച വെള്ളാപ്പള്ളി പിൻവാങ്ങുന്നു
മൈക്രോഫിനാൻസ് കേസിൽ പിടിവീണതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനായിരുന്നു വെള്ളാപ്പള്ളിയുടെ തീരുമാനം
മൈക്രോ ഫിനാൻസ് കേസിൽ മുഖ്യമന്ത്രിയുടെ പിന്തുണക്ക് ശ്രമിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിൻവാങ്ങുന്നു. സേവ പിടിച്ചു പറ്റാൻ പിണറായിയെ കാണുന്ന പ്രശ്നമേയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ മീഡിയവണിനോട് പറഞ്ഞു. എന്നാൽ തന്നെയും പിണറായിയെയും തമ്മിൽ തെറ്റിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മൈക്രോഫിനാൻസ് കേസിൽ പിടിവീണതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനായിരുന്നു വെള്ളാപ്പള്ളിയുടെ തീരുമാനം. എന്നാൽ പല തവണ ശ്രമിച്ചിട്ടും പിണറായി കൂടിക്കാഴ്ചക്ക് സന്നദ്ധനായില്ല. കഴിഞ്ഞ ദിവസം കൊല്ലത്ത് എസ്എൻഡിപിയുടെ കോളേജിലെ പരിപാടിക്ക് സംഘടനയെയും നേതൃത്വത്തെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിയെ കാണാനുള്ള തീരുമാനത്തിൽ നിന്ന് അന്തിമമായി പിൻമാറാൻ തീരുമാനിച്ചു.
മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനെ നിയോഗിക്കാൻ എസ്എൻഡിപി യോഗം തീരുമാനിച്ചു.
Adjust Story Font
16