സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഓണത്തിന് മുന്‍പ് തുറക്കില്ല
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഓണത്തിന് മുന്‍പ് തുറക്കില്ല
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഓണത്തിന് മുന്‍പ് തുറക്കണമെന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം മാനേജ്‌മെന്റുകള്‍ തള്ളി...
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഓണത്തിന് മുന്‍പ് തുറക്കണമെന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ താക്കീത് മാനേജ്‌മെന്റുകള്‍ തള്ളി. വന്‍കിട സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഒന്നു പോലും ഓണത്തിന് മുന്‍പ് തുറക്കില്ല. ഇതോടെ പതിനായിരത്തോളം വരുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് ലഭിക്കില്ലെന്ന ഉറപ്പായിരിക്കുകയാണ്.
കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ ചിങ്ങം ഒന്നിന് തുറന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ഫാക്ടറികള്‍ കൂടി ഓണത്തിന് മുന്‍പ് തുറക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍ദ്ദേശം നല്‍കിയത്. ഏതാനും ചെറുകിട കശുവണ്ടി ഫാക്ടറികള്‍ ഇത് പാലിക്കാന്‍ തയ്യാറായെങ്കിലും വന്‍കിട കമ്പനികള്‍ ഈ നിര്‍ദ്ദേശം പൂര്‍ണമായും തള്ളിയിരിക്കുകയാണ്. വിഎല്‍സി, സെന്റ് മേരീസ്, ലക്ഷ്മണ്‍, പ്രശാന്തി എന്നിങ്ങനെ വന്‍കിട കശുവണ്ടി മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഫാക്ടറികള്‍ ഓണത്തിന് മുന്‍പ് തുറക്കാനാകില്ലെന്ന സര്‍ക്കാരിനെ അറിയിച്ചു.
സര്‍ക്കാരിനോട് ഏറ്റുമുട്ടരുതെന്ന മന്ത്രിയുടെ താക്കീത് വന്ന പശ്ചാത്തലത്തില്‍ വന്‍കിട കമ്പനികളില്‍ സൂക്ഷിച്ചിരുന്ന തോട്ടണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് നീക്കുകയും ചെയതിട്ടുണ്ട്. ഓണത്തിന് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാതിരിക്കാനാണ് വന്‍കിട കമ്പനികളുടെ നീക്കം. വന്‍കിട കമ്പനികള്‍ ഓണക്കാലത്ത് അടച്ചിടുന്നതോടെ പതിനായിരത്തിലധികം തൊഴിലാളികള്‍ക്ക് ബോണസ് നഷ്ടമാകും. ഫാക്ടറികള്‍ ദീര്‍ഘകാലമായി അടച്ചിട്ടത് മൂലം തൊഴിലാളികളുടെ ഇഎസ്‌ഐ അടക്കമുള്ള ആനുകൂല്യങ്ങള്‍ നേരത്തെ നഷ്ട്ടമായിരുന്നു.
Adjust Story Font
16