പിഴവ് ചൂണ്ടിക്കാണിച്ച മലയാളിക്ക് വീണ്ടും ഫെയ്‌സ്ബുക്കിന്റെ ആദരം
പിഴവ് ചൂണ്ടിക്കാണിച്ച മലയാളിക്ക് വീണ്ടും ഫെയ്‌സ്ബുക്കിന്റെ ആദരം
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് എങ്ങനെയെന്നാണ് അരരുണ്‍കുമാര്‍ ഫെയ്‌സബുക്ക് അധികൃതരെ അറിയിച്ചത്.
ഫെയ്‌സ്ബുക്കിലെ പിഴവ് ചൂണ്ടിക്കാണിച്ച മലയാളിക്ക് വീണ്ടും ഫെയ്‌സ്ബുക്കിന്റെ ആദരം. അക്കൗണ്ട് ഹാക്ക് ചെയ്യപ്പടുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിച്ച കൊല്ലം സ്വദേശി അരുണിന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പതിനാറായിരം ഡോളര്‍ നല്‍കി. ഫെയ്‌സ്ബുക്കിലെ പിഴവ് പരിഹരിച്ചതിന് ആറ് മാസം മുന്‍പും അരുണിന് സമ്മാനം ലഭിച്ചിരുന്നു.
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് എങ്ങനെയെന്നാണ് അരരുണ്‍കുമാര്‍ ഫെയ്‌സബുക്ക് അധികൃതരെ അറിയിച്ചത്. കഴിഞ്ഞ നവംബറിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട വിവരം ഫെയ്‌സ്ബുക്കിന അരുണ്‍് കൈമാറിയത്. അരുണ്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസം കൊണ്ട് ഫെയ്‌സ്ബുക്കിലെ ഈ പിഴവ് അധികൃതര്‍ പരിഹരിച്ചു. ഫെയ്‌സ്ബുക്കിലെ ഗുരുതരമായി പിഴവ് കണ്ട് പിടിച്ചതിനാണ് അരുണിന് പതിനാറിയരം ഡോളര്‍ സമ്മാനമായി നല്‍കുന്നത്. പിഴവ് ചൂണ്ടിക്കാണിച്ചതിന് ഫെയ്‌സ്ബുക്ക് ആദ്യമായാണ ഇത്രയും തുക സമ്മാനമായി നല്‍കുന്നത്.
പാസ് വേഡ് ഇല്ലാതെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലെ പിഴവ് അരുണ്‍ നേരത്തെയും അധികൃതരെ അറിയിച്ചിടരുന്നു. ഇതിന് ഇരുപതിനായിരേത്തോളം രൂപ കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് അരുണിന് നല്‍കി. കൊല്ലം എം.ഇ.എസ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അരുണ്‍ കുമാര്‍.
Adjust Story Font
16