Quantcast

സൂര്യാ ഫെസ്റ്റിവലിന് തുടക്കം

MediaOne Logo

Ubaid

  • Published:

    28 May 2018 9:22 AM GMT

സൂര്യാ ഫെസ്റ്റിവലിന് തുടക്കം
X

സൂര്യാ ഫെസ്റ്റിവലിന് തുടക്കം

സൂര്യ സ്റ്റേജ് ആന്‍റ് ഫിലിം സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന സൂര്യ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്

നൂറ്റി പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സൂര്യഫെസ്റ്റിവലിന് തുടക്കമായി. സൂര്യാ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ഗണേശം മെഗാ ഷോയോടെയാണ് ഫെസ്റ്റിന് തുടക്കമിട്ടത്. ടാഗോര്‍ തിയേറ്ററില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ അന്‍പത് കലാകാരന്‍മാരുടെ നൃത്ത - സംഗീത പരിപാടികള്‍ അരങ്ങേറി. സൂര്യ സ്റ്റേജ് ആന്‍റ് ഫിലിം സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന സൂര്യ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. ഗണപതിയെ പ്രകീര്‍ത്തിക്കുന്ന ഗണേശം മെഗാ ഷോയോടെ തുടക്കം.

ലക്ഷ്മി ഗോപാല സ്വാമി, പ്രതീക്ഷാ കാശി, സമുദ്രാ മധു തുടങ്ങിയ നര്‍ത്തകരും സംഗീതജ്‍ഞരും ഉള്‍പ്പെടെ അന്പത് കലാകാരന്‍മാര്‍ മെഗാ ഷോയില്‍ പങ്കെടുത്തു. സൂര്യാ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഒരന്പലത്തിന്റെ കൂറ്റന്‍ സെറ്റിന്റെ പശ്ചാലത്തിലുള്ള ഗണേശം മെഗാ ഷോ സംവിധാനം ചെയ്തത്. ഫിലിം ഫെസ്റ്റിവല്‍, നാടക മേള, നൃത്ത സംഗീതോല്‍സവം തുടങ്ങിയ നിരവധി പരിപാടികളാണ് സൂര്യ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story