ആടു തോമയല്ല, കോട്ടയം കുഞ്ഞച്ചനുമല്ല, ഇത് മഡ് റേസിലെ പാലാക്കാരന്‍ അച്ചായന്‍
ആടു തോമയല്ല, കോട്ടയം കുഞ്ഞച്ചനുമല്ല, ഇത് മഡ് റേസിലെ പാലാക്കാരന്‍ അച്ചായന്‍
ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെരിയാറിന്റെ തീരത്ത് നടന്ന ഫോര്‍വീലര്‍ മഡ്റേസില്‍ താരമായതും നാല്‍പത്തിമൂന്നുകാരനായ ഈ പാലാക്കാരനായിരുന്നു
റോഡും തോടും നോക്കാതെ ബൈക്കില്‍ സാഹസികത കാണിക്കുന്ന ഫ്രീക്ക് പിള്ളാരെപ്പോലെയല്ല ഈ അച്ചായന്‍. ഡ്രൈവിംഗിലെ തന്റെ പാലാ സ്റ്റൈല്‍ തെളിയിക്കാന്‍ ആഢംബര വാഹനങ്ങളുമില്ല...എന്തിന് ചെത്ത് പയ്യന്‍മാരെപ്പോലെ ചെത്തി വരാന്‍ ലോ വെയ്സ് പാന്റോ ജാക്കറ്റോ ഇല്ല..ഉള്ളത് നല്ല ഒന്നാന്തരം ചങ്കൂറ്റവും ഇച്ചിരി സാഹസികതയും..അതു വച്ച് പാലാ സ്വദേശിയായ ബിനു ചീറംകുഴി കവര്‍ന്നത് ഒരു നാടിന്റെ മുഴുവന്‍ മനസിനെയാണ്. ഭൂതത്താന്‍കെട്ട് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെരിയാറിന്റെ തീരത്ത് നടന്ന ഫോര്‍വീലര്‍ മഡ്റേസില്‍ താരമായതും നാല്‍പത്തിമൂന്നുകാരനായ ഈ പാലാക്കാരനായിരുന്നു. ഭൂതത്താന്‍കെട്ടിന്റെ മാത്രമല്ല, ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കൂടി താരമാണ് ബിനു. മഡ് റേസിലെ ബിനുവിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാണ്. സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ബിനുവിനെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഭൂതത്താന്‍കെട്ട് ഫെസ്റ്റിലെ ഫോര്‍വീല്‍ മഡ് റേസില്‍ (ഡീസല്‍) മൂന്നാം സ്ഥാനമാണ് ബിനു നേടിയത്. എന്നാല്‍ ചാമ്പ്യനെക്കാളും വലിയ ജനപ്രീതിയാണ് മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് തനി നാടന്‍ സ്റ്റൈലിലെത്തിയ ബിനു നേടിയത്. അതും തന്റെ ഉപജീവനമാര്‍ഗമായ ജീപ്പുമായെത്തിയായിരുന്നു ബിനു ട്രാക്കില്‍ തീപ്പൊരിയായത്. ഇന്ത്യയിലെവിടെയായാലും ബിനു ഈ ഒരു കോസ്റ്റ്യൂമിലേ റേസിനിറങ്ങൂ. ബിനുവിന്റെ സഹോദരന്‍ ജോസിനും മഡ് റേസില്‍ കമ്പമുണ്ട്. പാലാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (കാസ്‌ക്) അംഗങ്ങളായ ഇവര്‍ ഭൂതത്താന്‍ക്കെട്ട് മഡ്‌റേസ് അടക്കം 15-ഓളം ട്രോഫികളാണ് സ്വന്തമാക്കിയത്.
Adjust Story Font
16