എച്ച്.ഐ.വി ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പോഷകാഹാര വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം
എച്ച്.ഐ.വി ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പോഷകാഹാര വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം
ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി 2005ല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്താണ് തുടക്കം കുറിച്ചത്
കാസര്‍കോട് ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പോഷകാഹാര വിതരണം മുടങ്ങീട്ട് അഞ്ച് മാസം കഴിഞ്ഞു. കാസര്‍കോട് ഡിസ്ട്രിക്ട് നെറ്റ് വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി ആന്‍ഡ് എയ്ഡ്‌സ് കെ.എന്‍.ഡി.പിയില്‍ പേര് രജിസ്ട്രര്‍ ചെയ്ത രോഗ ബാധിതര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന പോഷകാഹാര വിതരണമാണ് മുടങ്ങിയത്.
ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി 2005ല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്താണ് തുടക്കം കുറിച്ചത്. രോഗ ബാധിതര്‍ക്ക് 45 കിലോ അരിയും ഒന്നര കിലോ വീതം പയറും കടലയുമാണ് തുടക്കത്തില്‍ നല്‍കിയിരുന്നത്. മൂന്ന് മാസത്തിലൊരിക്കലാണ് പോഷകാഹാര വിതരണം. 2003ല്‍ പ്രവര്‍ത്തനം തുടങ്ങിയ കാസര്‍കോട് ഡിസ്ട്രിക്ട് നെറ്റ് വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി. ആന്‍ഡ് എയ്ഡ്‌സ് എന്ന സന്നദ്ധ സംഘടനയില്‍ പേര് രജിസ്റ്റര്‍ചെയ്ത 576പേരില്‍ 500 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തുടക്കത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കുന്പള എന്നീ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു പോഷകാഹാരത്തിന്റെ വിതരണം. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോഷകാഹാരം വിതരണം പിഎച്ച്സികള്‍ മുഖേന നടത്താന്‍ തീരുമാനിച്ചതോടെയാണ് പദ്ധതി പാളിയത്.
പിഎച്ച്സികള്‍ മുഖാന്തരം പോഷകാഹാര വിതരണം നടത്തുന്നതോടെ എച് ഐ വി ബാധിതരുടെ സ്വകാര്യത നഷ്ടപ്പെടുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂചിപ്പിക്കുന്നത്.
Adjust Story Font
16