തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മലയോര വികസന സമിതി
തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മലയോര വികസന സമിതി
തിരുവമ്പാടിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതോടെ താമരശ്ശേരി രൂപത സമ്മര്‍ദ്ദം ശക്തമാക്കി.
തിരുവമ്പാടിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതോടെ താമരശ്ശേരി രൂപത സമ്മര്‍ദ്ദം ശക്തമാക്കി. രൂപതയുടെ പിന്തുണയുള്ള മലയോര വികസന സമിതി സ്വന്തം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തി. മലയോര കര്‍ഷകര്‍ക്ക് സ്വാധീനമുള്ള എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നതായി സമിതി വക്താവ് പറഞ്ഞു.
തിരുവമ്പാടി സീറ്റ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ക്രൈസ്തവനായ ഒരാളെ മല്‍സരിപ്പിക്കുകയും വേണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിന്‍മാറാനാകില്ലെന്ന ഉറച്ച നിലപാട് മുസ്ലിം ലീഗ് തുടര്‍ന്നതോടെ സഭയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി സഭയുടെ പിന്തുണയുള്ള മലയോര വികസന സമിതി രംഗത്തുവന്നത്.
സഭക്ക് കൂടി താല്‍പര്യമുള്ളയാളെ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സഭയുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിക്കാനാണ് സാധ്യത. തിരുവമ്പാടി സീറ്റിന്‍റെ മേലുള്ള താമരശ്ശേരി രൂപതയുടെ അവകാശവാദത്തെ അവഗണിച്ച് മുന്നോട്ടു പോകാനാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം.
Adjust Story Font
16