തെരുവ് നായ വിഷയത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം
തെരുവുനായ ശല്യം തടയുന്നതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി അറിയിക്കണം സുപ്രീംകോടതി പറഞ്ഞു.
തെരുവുനായ്‍ക്കളെ കൊന്നൊടുക്കിയ സംഭവത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോ എന്ന് കോടതി ചോദിച്ചു. ചില സംഘടനകള്‍ തെരുവുനായ്ക്കളെ കൊന്ന് പ്രദര്‍ശിപ്പിക്കുന്നതിന്റേയും പ്രതിഷേധിക്കുന്നതിന്റേയും ചിത്രങ്ങള്‍ മൃഗസംരക്ഷ വകുപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം.
പേപ്പട്ടിയുടെ ജീവനേക്കാള്‍ മനുഷ്യന്റെ ജീവനു തന്നെയാണ് വിലയെന്ന് കോടതി പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല. നിയമം അനുവദിക്കുന്ന നടപടികളാണ് അതിനായി സ്വീകരിക്കേണ്ടത്. തെരുവുനായ ശല്യം തടയുന്നതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി അറിയിക്കണം സുപ്രീംകോടതി പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ല. മനുഷ്യജീവന് തന്നെയാണ് വില കല്പിക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ തെരുവ്‌നായ്ക്കളെ കൊന്ന് ആഘോഷിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് ദീപക് മിശ്ര, യു.യു ലളിത് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തെരുവുനായ്ക്കളെ കൊന്ന് ആഘോഷം, നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും അതിലെ പ്രവര്‍ത്തകര്‍ക്കെതിരെയും എന്ത് നടപടിയെടുത്തുവെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Adjust Story Font
16