നടി ശ്രീലത മേനോന് അന്തരിച്ചു
നടി ശ്രീലത മേനോന് അന്തരിച്ചു
ദീര്‍ഘനാളായി അസുഖബാധിതയായിരുന്നു
ചലച്ചിത്ര - സീരിയല്‍ നടി ശ്രീലത മേനോന് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അപൂര്‍വ അസ്ഥി രോഗത്തെ തുടര്‍ന്ന് ഇരുപത്തി മൂന്ന് വര്‍ഷമായി ചികിത്സയിലായിരുന്നു ശ്രീലതമേനോന്.
23 വര്‍ഷം ...വേദന നിറഞ്ഞ കാലമായിരുന്നു നടി ശ്രീലത മോനോന്. തനിയെ എല്ല് മുറിയുന്ന അപൂര്‍വ അസ്ഥിരോഗമായ സിസ്റ്റമിക് ലൂപ്പസ് എറിത്രോമാറ്റിസ് പിടിപെട്ട് കിടപ്പിലായി. ഇകിനകം രണ്ട് വൃക്കകളും തകരാറിലായി. ഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് കെ എസ് മധു രക്താര്‍ബുദം ബാധിച്ചു മരിച്ചു. താങ്ങാനാവാത്ത കടം..പറക്കമുറ്റാത്ത മക്കളുടെ പഠനം...ചികിത്സ , ഒന്നിനും വഴിയില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ടു. വേദന കടിച്ചമര്‍ത്തി സിനിമ - സീരിയല്‍ രംഗത്ത് തുടരുകയായിരുന്നു. കാഴ്ച നഷ്ടമായതോടെ അധികകാലം അഭിനയം തുടരാനായില്ല. സുമനസ്സുകളുടെ ചെറിയ സഹായം കൊണ്ട് ജീവിച്ചു. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. പെരുന്തച്ചന്, അര്‍ഹത, ദിനരാത്രങ്ങള്‍, കേളി തുടങ്ങിയവാണ് അവരുടെ പ്രശസ്ത ചിത്രങ്ങള്‍. ഇരുന്നൂറോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അര്ജുന്, ആദി, അരവിന്ദ് എന്നിവരാണ് മക്കള്‍.
Adjust Story Font
16