വിദ്യാരംഭത്തിനായി തുഞ്ചന്‍പറമ്പ് ഒരുങ്ങി
വിദ്യാരംഭത്തിനായി തുഞ്ചന്‍പറമ്പ് ഒരുങ്ങി
ഇത്തവണ അയ്യായിരത്തിലധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വിദ്യാരംഭ ചടങ്ങുകള്‍ക്കായി മലപ്പുറം തുഞ്ചന്‍പറമ്പ് ഒരുങ്ങി. ഇത്തവണ അയ്യായിരത്തിലധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാളെ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വിദ്യാരംഭചടങ്ങുകള്‍ ആരംഭിക്കും.
എഴുത്തച്ഛന്റെ മണ്ണില്‍ ആദ്യാക്ഷരം കുറിക്കാന്‍ ആയിരകണക്കിനു കുരുന്നുകള്‍ നാളെ തുഞ്ചന്‍ പറമ്പിലെത്തും. പുലര്‍ച്ചെ അഞ്ച് മണിക്ക് ചടങ്ങുകള്‍ തുടങ്ങുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ ഇന്നുതന്നെ തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തും. സരസ്വതി മണ്ഡപത്തില്‍ എഴുത്തുകാരും കവികളും കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കും.
പാരമ്പര്യ എഴുത്ത് ആശാന്‍മാര്‍ കൃഷ്ണശില മണ്ഡപത്തില്‍വെച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടത്തുക. എംടി വാസുദേവന്‍ നായര്‍, മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലകൃഷ്ണന്‍ തുടങ്ങി നിരവധി സാഹിത്യകാരന്‍മാര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്കായി തുഞ്ചന്‍ പറമ്പിലെത്തും. വിദ്യാരംഭ ചടങ്ങുകളുടെ മുന്നോടിയായി നടന്നുവരുന്ന തുഞ്ചന്‍ ഉത്സവം നാളെ സമാപിക്കും.
Adjust Story Font
16