Quantcast

കോഴിക്കോട് സ്‌റ്റേഡിയം നിര്‍മ്മാണത്തിനായി അമ്പതോളം കുടുംബങ്ങളെ കുടിയൊഴിക്കപ്പെടുമെന്ന് ആശങ്ക

MediaOne Logo

Subin

  • Published:

    28 May 2018 1:50 AM GMT

കോഴിക്കോട് സ്‌റ്റേഡിയം നിര്‍മ്മാണത്തിനായി അമ്പതോളം കുടുംബങ്ങളെ കുടിയൊഴിക്കപ്പെടുമെന്ന് ആശങ്ക
X

കോഴിക്കോട് സ്‌റ്റേഡിയം നിര്‍മ്മാണത്തിനായി അമ്പതോളം കുടുംബങ്ങളെ കുടിയൊഴിക്കപ്പെടുമെന്ന് ആശങ്ക

കോഴിക്കോട് വേങ്ങേരി മാളിക്കടവ് ഐടിഐക്ക് പിറകിലുള്ള 38 ഏക്കര്‍ സ്ഥലമാണ് മാസ്റ്റര്‍ പ്ലാനിലെ സ്‌റ്റേഡിയം കരട് രൂപത്തിലുള്ളത്...

കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ് കോഴിക്കോട് വേങ്ങേരിയിലെ അന്‍പതോളം കുടുംബങ്ങള്‍. അന്താരാഷ്ട്രസ്‌റ്റേഡിയം പദ്ധതിക്കായി സര്‍ക്കാര്‍ സ്ഥലമേറ്റെടുത്താല്‍ ഇവര്‍ക്ക് കിടപ്പാടം നഷ്ടമാവും. പ്രദേശവാസികളുടെ പരാതികള്‍ കണക്കിലെടുത്തു മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് അധികാരികള്‍ വ്യക്തമാക്കുമ്പോഴും ഇവരുടെ ആശങ്ക അകലുന്നില്ല.

കോഴിക്കോട് വേങ്ങേരി മാളിക്കടവ് ഐടിഐക്ക് പിറകിലുള്ള 38 ഏക്കര്‍ സ്ഥലമാണ് മാസ്റ്റര്‍ പ്ലാനിലെ സ്‌റ്റേഡിയം കരട് രൂപത്തിലുള്ളത്. മിച്ചഭൂമി ലഭിച്ചവര്‍ ഉള്‍പ്പെടെ അമ്പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. സ്‌റ്റേഡിയം വരുമ്പോള്‍ തങ്ങള്‍ കുടിയൊഴിക്കപ്പെടുമെന്ന ഭീതിയാണ് ഇവര്‍.

നേരത്തെ ബൈപ്പാസ് നിര്‍മ്മാണത്തിനും ഇവര്‍ ഭൂമി വിട്ടുകൊടുത്തിരുന്നു. ഇതിന് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. നാട്ടുകാര്‍ ജനകീയ സമരസമിതി രൂപീകരിച്ചിട്ടുണ്ട്. നഗര വികസന പദ്ധതിയായി പ്രഖ്യാപിച്ച് കേരള ടൗണ്‍ ഏന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആക്ട് പ്രകാരമാണ് കരടു രൂപം പ്രസിദ്ധീകരിച്ചത്.

കരടു രൂപം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിന് അനുതിക്കായി സമര്‍പ്പിക്കാം. എന്നാല്‍ പരാതികള്‍ പരിഗണിച്ചു മാത്രമേ മുന്നോട്ടു പോകൂ എന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നവംബര്‍ 2 വരെ എതിര്‍പ്പുകള്‍ രേഖപ്പെടുത്താന്‍ സമയം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുക്കും.

TAGS :

Next Story