എല്‍എല്‍ബി പ്രവേശത്തിന് പ്രായപരിധി നിശ്ചയിച്ചതിന് ഹൈക്കോടതി സ്റ്റേ
എല്‍എല്‍ബി പ്രവേശത്തിന് പ്രായപരിധി നിശ്ചയിച്ചതിന് ഹൈക്കോടതി സ്റ്റേ
ത്രിവത്സര എല്‍എല്‍ബിക്ക് 30 വയസും പഞ്ചവത്സര എല്‍എല്‍ബിക്ക് 20 വയസുമാണ് ബാര്‍കൌണ്‍സില്‍ ഓഫ് ഇന്ത്യ പ്രായപരിധി നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് എല്‍എല്‍ബി പ്രവേശത്തില്‍ പ്രായ പരിധി നിശ്ചയിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രായ പരിധിയില്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പ്രായ പരിധി നിശ്ചയിച്ചിരുന്നു. സെപ്തംബറില്‍ നടത്തിയ പരീക്ഷയുടെ ഫലം വന്നിട്ടും പ്രവേശം നീളുകയാണ്.
പഞ്ചവത്സര - ത്രിവത്സര എല്‍എഎല്‍ബി പ്രവേശത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് പ്രായപരിധി നിശ്ചയിച്ച് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനമിറങ്ങിയത്. ഈ വിജ്ഞാപനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പ്രായം നോക്കാതെ അലോട്ട്മെന്റ് നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. അഞ്ചു വര്‍ഷത്തെ കോഴ്സിന് 20 വയസും മൂന്ന് വര്‍ഷത്തെ കോഴ്സിന് 30 വയസുമായിരുന്നു പ്രായപരിധി നിശ്ചയിച്ചിരുന്നത്. സുപ്രിംകോടതി ഉത്തരവിന്രെയും ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനയുടെയും അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമായിരുന്നു വിജ്ഞാപനം.
ജൂലൈ 28നാണ് പ്രവേശ പരീക്ഷക്കുള്ള ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പരീക്ഷ എഴുതാമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് നടന്ന പരീക്ഷയുടെ ഫലം സെപ്തംബര്‍ എട്ടിന് പ്രഖ്യാപിക്കുകയും 26ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആഗസ്ത് - സെപ്തംബര്‍ മാസത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ പ്രായ പരിധി സംബന്ധിച്ച ആശയക്കുഴപ്പം ക്ലാസുകള്‍ തുടങ്ങാന്‍ വൈകിപ്പിച്ചു.
Adjust Story Font
16