സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനും വെബ് സൈറ്റുമായി കൗണ്‍സിലര്‍
സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനും വെബ് സൈറ്റുമായി കൗണ്‍സിലര്‍
തിരുവനന്തപുരം നഗരസഭയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. സ്മാര്‍ട്ട് ഫോണിന്റെ പ്ലേസ്‌റ്റോറില്‍ നിന്ന് ഐപിബിനു ഡൗണ്‍ലോഡ് ചെയ്യാനാകും...
ഹൈടെക് സംവിധാനങ്ങളുമായി ജനസേവനത്തിനിറങ്ങുകയാണ് തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍ ഐ പി ബിനു. മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റുമായാണ് കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുടെ ഹൈടെക് പൊതുപ്രവര്‍ത്തനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെബ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരം നഗരസഭയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. സ്മാര്‍ട്ട് ഫോണിന്റെ പ്ലേസ്‌റ്റോറില്‍ നിന്ന് ഐപിബിനു ഡൗണ്‍ലോഡ് ചെയ്യാനാകും. ജനങ്ങള്‍ തത്സമയം കൗണ്‍സിലറുമായി സംവദിക്കാം. നഗരസഭയില്‍ നിന്നുള്ള സേവനം ലഭിക്കുന്നതിനുള്ള സഹായങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനും പരാതി നല്‍കുന്നതിനുമെല്ലാം ഇതിലൂടെ സാധിക്കും. നഗരപരിധിയില്‍ നടക്കുന്ന അഴിമതിയെ കുറിച്ചും ജനങ്ങള്‍ക്ക് ആപ്ലിക്കേഷനിലൂടെ അറിയിക്കാനാകും. www.ipbinu.in എന്ന വെബ്‌സൈറ്റിലൂടെയും വിരവരങ്ങള്‍ ലഭിക്കും. ജനപ്രതിനിധികള്‍ സാങ്കേതിക വിദ്യ സ്വായത്തമാക്കേണ്ടത് അനിവാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു
നവമാധ്യമങ്ങളുടെ സഹായത്തോടെ സുതാര്യഭരണം നടപ്പാക്കാമെന്നാണ് പ്രതീക്ഷയെന്ന് ഐ പി ബിനു പറഞ്ഞു. മേയര്‍ വി കെ പ്രശാന്ത്, എംഎല്‍എമാരായ എം സ്വരാജ്, എ എന്‍ ഷംസീര്‍, ഗായകന്‍ ജാസി ഗിഫ്റ്റ്, സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ എന്നിവരും സംസാരിച്ചു. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്കാറ്റ് ടെക്‌നോളജീസ് ആണ് ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്.
Adjust Story Font
16