Quantcast

പ്രതിസന്ധികള്‍ മറികടക്കാതെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം

MediaOne Logo

Sithara

  • Published:

    28 May 2018 11:35 AM GMT

പ്രതിസന്ധികള്‍ മറികടക്കാതെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം
X

പ്രതിസന്ധികള്‍ മറികടക്കാതെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം

ഖ്യാതികൾ ഏറെയുള്ളപ്പോഴും 60 വര്‍ഷം പിന്നിടുന്ന കേരളം വിദ്യാഭ്യാസ രംഗത്ത് പിറകിലാണ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരത നിരക്ക് കൈവരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. അധ്യാപകര്‍ക്ക് ഉയര്‍ന്ന വേതനം നിയമമാക്കിയ സംസ്ഥാനം. ഖ്യാതികൾ ഏറെയുള്ളപ്പോഴും 60 വര്‍ഷം പിന്നിടുന്ന കേരളം വിദ്യാഭ്യാസ രംഗത്ത് പിറകിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് മതിയായ പൊതുകലാലയങ്ങളില്ലാത്ത പ്രദേശങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സൌകര്യക്കുറവും പ്രതിസന്ധിയാവുകയാണ്.

സ്വന്തം വിദ്യാര്‍ഥിയുടെ ചോറ്റ് പാത്രം മോഷ്ടിച്ച് കഴിച്ച പട്ടിണിക്കാരനായ അധ്യാപകനെ പരിചയപ്പെടുത്തുന്ന കാരൂരിന്റെ കഥയാണ് പൊതിച്ചോറ്. അധ്യാപകര്‍ക്ക് നിത്യവൃത്തിക്ക് പോലും വേതനമില്ലാതിരുന്ന കാലത്തെ വരച്ചിടുകയായിരുന്നു കാരൂര്‍. അടിമകളെപോലെ കഴിഞ്ഞിരുന്ന അധ്യാപകര്‍ക്ക് ഉയര്‍ന്ന വേതനമടക്കമുള്ള പരിഷ്കാരങ്ങളുമായാണ് മന്ത്രി ജോസഫ് മുണ്ടശേരി ആദ്യ വിദ്യാഭ്യാസ ബില്‍ കൊണ്ടുവന്നത്. അന്നത്തെ വിദ്യാലയ ഉടമസ്ഥരെ ചൊടിപ്പിക്കുന്ന പല പരിഷ്കാരങ്ങളും വിപ്ലവകരമായ ബില്ലിലുണ്ടായിരുന്നു. 2001, 2011 സെന്‍സെസുകളനുസരിച്ച് ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും 100 ശതമാനം നേട്ടം കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം. ഇതെല്ലാമാണെങ്കിലും വിദ്യാഭ്യാസ ഭൂപടത്തില്‍ വിവേചനത്തിന് ഇരയാകുന്നവര്‍ സംസ്ഥാനത്ത് ഇന്നുമുണ്ട് എന്നതാണ് വസ്തുത.

മാറി മാറി വരുന്ന സര്‍ക്കാറുകൾ പൊതുവിദ്യാഭ്യാസ സംരക്ഷണം ഊന്നിപറയുമ്പോഴും മലബാറില്‍ ആവശ്യത്തിന് പൊതുകലാലയങ്ങളെത്തിയില്ല. ഉന്നത പഠനത്തിന് യോഗ്യരായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മതിയായ പഠനാവസരമില്ലാതെ മലബാറിലുള്ളത്. നിലവില്‍ അനുവദിച്ച ഹയര്‍ സെക്കന്ററികളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള നീക്കം പോലും ഇപ്പോഴും മന്ദഗതിയിലാണ്. ഏറെ ദയനീയം പല ആദിവാസി കോളനികളും കേരളത്തിന്റെ വിദ്യാഭ്യാസഭൂപടത്തിന് പുറത്താണെന്നതാണ്. മതിയായ സൌകര്യമൊരുക്കി ഇവരെ കലാലയങ്ങളിലേക്ക് വഴിനടത്തുന്നതില്‍ സര്‍ക്കാറുകൾ പരാജയപ്പെടുകയാണ്. യോഗ്യരായ വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ നിഷേധിക്കുന്ന സ്വാശ്രയ രംഗത്തെ വിദ്യാഭ്യാസകൊള്ളയും മറ്റൊരു ദുരനുഭവമാണ്. സിവില്‍ സര്‍വീസ് ഉൾപ്പെടെയുള്ള ഉന്നത പഠന മേഖലയില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിറകിലാണെന്നതും മറികടക്കേണ്ട പ്രശ്നമാണ്.

TAGS :

Next Story