Quantcast

കിഫ്ബി ഉപദേശക സമിതി ചെയര്‍മാനായി വിനോദ് റായിയെ തെരഞ്ഞെടുത്തു

MediaOne Logo

Sithara

  • Published:

    28 May 2018 6:27 AM GMT

കിഫ്ബി ഉപദേശക സമിതി ചെയര്‍മാനായി വിനോദ് റായിയെ തെരഞ്ഞെടുത്തു
X

കിഫ്ബി ഉപദേശക സമിതി ചെയര്‍മാനായി വിനോദ് റായിയെ തെരഞ്ഞെടുത്തു

4400 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി.

4004 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ ആദ്യ യോഗത്തിൽ അംഗീകാരം. ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷൻ ചെയർമാനായി മുൻ സിഎജി വിനോദ് റായിയെ നിശ്ചയിച്ചു. 1740 കോടി രൂപയുട ആദ്യ ഗഡു അനുവദിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു.

വ്യവസായം, ജലവിഭവം, ആരോഗ്യം, വനം, വന്യജീവി, ഐടി, പൊതുമരാമത്ത് വകുപ്പുകളിലെ 48 പദ്ധതികൾക്കായാണ് 4004 കോടി രൂപ അനുവദിച്ചത്. ആദ്യ ഗഡുവായി 1740 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ആധുനിക ധനസമാഹരണത്തിനായി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് കോർപ്പറേഷൻ രൂപീകരിക്കും. ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷൻ ചെയർമാനായി മുൻ സിഎജി വിനോദ് റായിയെ ഇന്നത്തെ കിഫ്ബി യോഗം തീരുമാനിച്ചു.

പദ്ധതി നടത്തിപ്പ് പരിശോധിച്ച് കമ്മീഷൻ ഓരോ ആറ് മാസം കൂടുമ്പോഴും റിപ്പോർട്ട് നിയമസഭയിൽ വെക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷമാണ് കമ്മീഷന്‍റെ കാലാവധി. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരാണ് മറ്റ് കമ്മീഷന്‍ അംഗങ്ങള്‍.

TAGS :

Next Story