Quantcast

നോട്ട് നിരോധം: കടയടപ്പ് സമരം പിന്‍വലിച്ചു

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 9:41 AM GMT

നോട്ടുകള്‍ സുലഭമായിക്കിട്ടുമെന്ന അധികൃതരുടെ ഉറപ്പും ശബരിമല സീസണും കണക്കിലെടുത്താണ് തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധത്തെ തുടര്‍ന്ന് നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം വ്യാപാരികള്‍ പിന്‍വലിച്ചു. നോട്ടുകള്‍ സുലഭമായിക്കിട്ടുമെന്ന അധികൃതരുടെ ഉറപ്പും ശബരിമല സീസണും കണക്കിലെടുത്താണ് തീരുമാനം. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതാണ് സമരം പ്രഖ്യാപിക്കാന്‍ കാരണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കടകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡിലും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം അറിയിച്ചിരുന്നു.

TAGS :

Next Story