Quantcast

പി.സി ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കില്ലെന്ന് ഉഴവൂര്‍ വിജയന്‍

MediaOne Logo

admin

  • Published:

    28 May 2018 4:13 PM GMT

പി.സി ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കില്ലെന്ന്  ഉഴവൂര്‍ വിജയന്‍
X

പി.സി ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കില്ലെന്ന് ഉഴവൂര്‍ വിജയന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യമില്ല

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. അഴിമതിയെ എതിര്‍ക്കുന്നവരെല്ലാം ഒരു കുടക്കീഴില്‍ വരണമെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്‍സിപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക നാളെ തയ്യാറാക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്നും ഉഴവൂര്‍ വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.

സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി യോഗമാണ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ തവണ മത്സരിച്ച ഏലത്തൂര്‍, കുട്ടനാട്, കോട്ടക്കല്‍, പാല മണ്ഡലങ്ങളില്‍ പാര്‍ട്ടി ഇത്തവണയും മത്സരിക്കും. ഒരു സീറ്റ് അധികം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കടുംപിടുത്തമുണ്ടാകില്ല.

പൂഞ്ഞാറില്‍ പി സി ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആവുന്നതിനെ പോസിറ്റീവ് ആയിക്കാണുന്നുവെന്ന് പറഞ്ഞ ഉഴവൂര്‍ വിജയന്‍ വിജയസാധ്യതയുള്ളവരെല്ലാം മത്സരരംഗത്തുണ്ടാവണമെന്നും കൂട്ടിച്ചേര്‍ത്തു.

കോട്ടക്കല്‍ സീറ്റ് പെയ്മെന്റ് സീറ്റായി മാറിയെന്ന ആരോപണത്തെ അദ്ദേഹം തള്ളി. വിജയസാധ്യതയുള്ള സ്വതന്ത്രരെ അടക്കം കോട്ടക്കലില്‍ പരിഗണിക്കും. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക തയാറാവുമെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി.

TAGS :

Next Story