Quantcast

വൈജാത്യങ്ങളുടെ ആഘോഷമായി നാടന്‍പാട്ട് വേദി

MediaOne Logo

Sithara

  • Published:

    28 May 2018 1:18 AM GMT

നാടന്‍പാട്ട് മത്സരം നമ്മുടെ നാടിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്‌റെയും അനുഷ്ഠാനങ്ങളുടെയും സംഗമവേദിയായി

നാടന്‍പാട്ട് മത്സരം നമ്മുടെ നാടിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്‌റെയും അനുഷ്ഠാനങ്ങളുടെയും സംഗമവേദിയായി. എണ്ണിയാലൊടുങ്ങാത്ത സമുദായങ്ങളും അവരുടെ വിശ്വാസാചാരങ്ങളും ജീവിത രീതികളുമൊക്കെയാണ് നാടന്‍ പാട്ടിന്‌റെ ശീലുകള്‍.

വേഷവിധാനത്തില്‍, പാട്ടിന്റെ രീതികളില്‍, വാദ്യോപകരണങ്ങളില്‍, എല്ലാം ഒന്നില്‍ നിന്ന് ഒന്ന് വേറിട്ടുനില്‍ക്കും. വ്യത്യസ്ത സമുദായങ്ങള്‍ അവരുടെ ജീവിതവൃത്തിയുമായും അനുഷ്ടാനങ്ങളുമായും ചേര്‍ത്ത് പാടിവന്നിരുന്നവയാണ് നാടന്‍പാട്ടുകള്‍. മരംകൊട്ട് പാട്ട്, തേക്കുപാട്ട്, ചാറ്റുപാട്ട്, കൃഷിപ്പാട്ട്, പുള്ളുവന്‍ പാട്ട്
ഓരോ പാട്ടിനും പറ, തുടി, കരു, മരം, പുള്ളോര്‍കുടം തുടങ്ങി വ്യത്യസ്തങ്ങളായ വാദ്യങ്ങള്‍. എല്ലാത്തിനെയും കോര്‍ത്തിണക്കുന്നത് ഈ മണ്ണിന്റെ, ഇവിടുത്തെ പച്ചമനുഷ്യരുടെ മണം.

ഇത്രയേറെ ബഹുസ്വരമായ ഈ കലാശാഖയെ നാടന്‍പാട്ടെന്ന ഒറ്റക്കള്ളിയില്‍ ഒതുക്കുന്നത് ഔചിത്യമല്ല. അതിനാല്‍ മത്സരത്തെക്കാളുപരി വൈജാത്യങ്ങളുടെ ആഘോഷമാണ് നാടന്‍പാട്ട് മത്സരം.

TAGS :

Next Story