വേനല്‍ കനക്കുന്നതിന് മുമ്പ് ജലാശയങ്ങളിലെയും ഡാമുകളിലെയും ജലനിരപ്പ് കുറയുന്നു
വേനല്‍ കനക്കുന്നതിന് മുമ്പ് ജലാശയങ്ങളിലെയും ഡാമുകളിലെയും ജലനിരപ്പ് കുറയുന്നു
കുടിവെള്ള വിതരണത്തെയും വൈദ്യുതി ഉല്‍പ്പാദനത്തേയും ഇത് പ്രതിസന്ധിയിലാക്കിയിരിക്കുയാണ്
വേനല്‍ കനക്കുന്നതിന് മുമ്പ് തന്നെ മിക്ക ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. സംസ്ഥാനത്തെ കുടിവെള്ള വിതരണത്തെയും വൈദ്യുതി ഉല്‍പ്പാദനത്തേയും ഇത് പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. കാര്‍ഷിക-നിര്‍മാണ മേഖലകളിലുണ്ടാക്കിയ തിരിച്ചടിയും ചെറുതല്ല.
വേനല്‍ തുടങ്ങും മുന്‍പ് തന്നെ പുഴകളിലെയും കിണറുകളിലെയും കുളങ്ങളിലെയും അടക്കം ജലനിരപ്പ് ക്രമാതീതമായി കുറയുകയും വറ്റിവരളുകയും ചെയ്യുന്നു.ജലാശയങ്ങള്‍ വറ്റുന്നത് കുടിവെളള ലഭ്യതയടക്കം എല്ലാ അത്യാവശ്യ ഘടകങ്ങളെയും ബാധിക്കുന്നു. മഴകുറവും ഭൂഗര്‍ഭജലം ക്രമാതീതമായി കുറയുന്നതുമാണ് ജലാശയങ്ങള്‍ വറ്റുന്നതിന് പ്രധാന കാരണം. മണലെടുപ്പും ക്വാറികളും കുന്നിടിക്കലും ജലാശയങ്ങള്‍ വറ്റുന്നതിന് കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു.
മഴവെളളം സംഭരിക്കലും,മഴവെളളം ഭൂമിയിലേക്ക് ഇറങ്ങാന്‍ സംവിധാനം ഒരുക്കലുമാണ് ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ഉളള വഴികള്‍. ജലാശയങ്ങള്‍ വറ്റിവരളുന്നത് മനുഷ്യനടക്കം സകല ജീവികളുടെയും നിലനില്‍പ്പിന് പ്രതിസന്ധി സൃഷ്ടിക്കും.
Adjust Story Font
16