Quantcast

ഗോ കേരളയുടെ ലോഗോ പ്രകാശനം ചെയ്തു

MediaOne Logo

admin

  • Published:

    28 May 2018 3:13 AM GMT

ഗോ കേരളയുടെ ലോഗോ പ്രകാശനം ചെയ്തു
X

ഗോ കേരളയുടെ ലോഗോ പ്രകാശനം ചെയ്തു

മീഡിയവണ്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ കാമ്പയിന്‍ ഗോ കേരളയുടെ ലോഗോ പ്രകാശനം ചെയ്തു.

മീഡിയവണ്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ കാമ്പയിന്‍ 'ഗോ കേരള'യുടെ ലോഗോ പ്രകാശനം ചെയ്തു. മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എംപി അഹ്മദ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. 75 ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിനിനാണ് ഇതോടെ തുടക്കമായത്.

കേരളത്തിലെ സംരംഭങ്ങളെയും സംരംഭകരെയും പ്രോല്‍സാഹിപ്പിക്കാനുദ്ദേശിച്ചാണ് മലബാര്‍ ഗ്രൂപ്പും മീഡിയവണും സംയുക്തമായി 'ഗോ കേരള' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുന്നത്. പുതിയ സംരംഭകര്‍ക്ക് പ്രോല്‍സാഹനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എംപി അഹ്മദ് പറഞ്ഞു.

ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എകെ നിഷാദ് , മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമ്മര്‍ കുട്ടി, മീഡിയവണ്‍ സിഇഒ എം. അബ്ദുല്‍ മജീദ്, ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡെപ്യൂട്ടി സിഇഒ എം സാജിദ്, എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ സംരംഭകരെ പരിചയപ്പെടുത്താനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലെത്തിക്കാനും ലക്ഷ്യമിടുന്ന കാമ്പയിന്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കുളള വഴികാട്ടികൂടിയാകും. നാളെ മുതല്‍ തുടങ്ങുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

TAGS :

Next Story