Quantcast

മലപ്പുറത്ത് സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന് കെപിഎ മജീദ്

MediaOne Logo

Subin

  • Published:

    28 May 2018 8:15 AM

മലപ്പുറത്ത് സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന് കെപിഎ മജീദ്
X

മലപ്പുറത്ത് സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന് കെപിഎ മജീദ്

ഹിന്ദുത്വ ചിന്താഗതിക്കാരുടെ വോട്ടുകള്‍ പോലും സിപിഎമ്മിന് ലഭിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കുറഞ്ഞതെന്നും കെപിഎ മജീദ് മീഡിയാവണിനോട് പറഞ്ഞു.

സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയത് കൊണ്ടാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഹിന്ദുത്വ ചിന്താഗതിക്കാരുടെ വോട്ടുകള്‍ പോലും സിപിഎമ്മിന് ലഭിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കുറഞ്ഞതെന്നും കെപിഎ മജീദ് മീഡിയാവണിനോട് പറഞ്ഞു.

ഹിന്ദുത്വ ചിന്തയുള്ളവര്‍ സിപിഎമ്മിന് വോട്ട് ചെയ്തത് കൊണ്ടാണ് ബിജെപിക്ക് മലപ്പുറത്ത് വോട്ടുകള്‍ നഷ്ടപ്പെട്ടത്. സിപിഎം നടത്തിയ വര്‍ഗീയ ധ്രുവീകരണം മൂലമാണിത്. പിണറായി വിജയനും നരേന്ദ്രമോദിയും ഒരു പോലെ ന്യൂനപക്ഷ വിരുദ്ധരായത് കൊണ്ടാണ് മലപ്പുറത്തെ ജനം യുഡിഎഫിനെ പിന്തുണച്ചതെന്നും കെപിഎ മജീദ് പറഞ്ഞു.

TAGS :

Next Story