Quantcast

കുരിശ് കൃഷിയല്ല, ജൈവകൃഷിയാണ് വേണ്ടത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

MediaOne Logo

Sithara

  • Published:

    28 May 2018 10:39 AM GMT

കുരിശ് കൃഷിയല്ല, ജൈവകൃഷിയാണ് വേണ്ടത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
X

കുരിശ് കൃഷിയല്ല, ജൈവകൃഷിയാണ് വേണ്ടത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മണ്ണ് കയ്യേറാനുള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. ചെയ്യേണ്ടത് കുരിശ് കൃഷിയല്ല, ജൈവകൃഷിയാണെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വിശ്വാസത്തിന്‍റെ മറവില്‍ ഭൂമി കയ്യേറുന്നവര്‍ക്കെതിരെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മണ്ണ് കയ്യേറാനുള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. ചെയ്യേണ്ടത് കുരിശ് കൃഷിയല്ല, ജൈവകൃഷിയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ആ കുരിശ് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍. നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story