Quantcast

മലയാളം സര്‍വ്വകലാശാലക്കായി സ്ഥലമേറ്റെടുക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളില്‍ ക്രമക്കേട്

MediaOne Logo

Jaisy

  • Published:

    28 May 2018 1:05 AM GMT

മലയാളം സര്‍വ്വകലാശാലക്കായി സ്ഥലമേറ്റെടുക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളില്‍ ക്രമക്കേട്
X

മലയാളം സര്‍വ്വകലാശാലക്കായി സ്ഥലമേറ്റെടുക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളില്‍ ക്രമക്കേട്

29 കോടി മുടക്കി 17.2 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളില്‍ അസാധാരണ തിടുക്കവും സുതാര്യതയില്ലായ്മയും പ്രകടമാണ്

മലയാളം സര്‍വ്വകലാശാലയുടെ സ്ഥിരം ക്യാംപസിനായി മലപ്പുറം തിരൂരില്‍ സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളില്‍ ദുരുഹതയും ക്രമക്കേടും. 29 കോടി മുടക്കി 17.2 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളില്‍ അസാധാരണ തിടുക്കവും സുതാര്യതയില്ലായ്മയും പ്രകടമാണ്. ഭൂമിക്ക് വില നിശ്ചയിച്ച മലപ്പുറം ജില്ലാ പര്‍ച്ചേസ് കമ്മിറ്റി തീരുമാനങ്ങളെടുത്തത് റോക്കറ്റ് വേഗത്തിലാണ്.

മലപ്പുറത്ത് വെട്ടം വില്ലേജിലെ പരിയാപുരത്ത് 9 പേരുടെ കൈവശത്തിലുള്ള 17.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് ശിപാര്‍ശ ചെയ്തത് സര്‍വകലാശാലയാണ്. ഭൂമി വില്‍ക്കാന്‍ ഉടമകള്‍ വാക്കാല്‍ സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതെന്നാണ് വിവരാവകാശ ചോദ്യത്തിന് സര്‍വകലാശാല നല്‍കിയ മറുപടി. ഏറ്റെടുക്കാന്‍ നിശ്ചയിച്ച ഭൂമിക്ക് വിലനിര്‍ണ്ണയിക്കാന്‍ പര്‍ച്ചേസ് കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിച്ച് തിരൂര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ സ്ഥല ഉടമകള്‍ക്ക് അയച്ച നോട്ടീസാണിത്. ഭൂമിയുടെ അവകാശികളായ ഒന്‍പത് പേര്‍ക്ക് 2016 ഫെബ്രുവരി പതിനാറിനാണ് ഈ നോട്ടീസ് അയച്ചിരിക്കുന്നത്. യോഗം നടക്കുന്നതാകട്ടെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി പതിനേഴിനും.

ഒന്‍പത് ഉടമകള്‍ക്ക് അയച്ച നോട്ടീസ് എല്ലാവര്‍ക്കും വേണ്ടി വേണ്ടി ജംഷീദ് റഫീക് എന്നയാള്‍ കൈപ്പറ്റിയതിന്റെ രേഖയാണിത്. ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റി ഒറ്റ സിറ്റിംഗില്‍ സെന്‍റിന് 1,70,000 രൂപ വെച്ച് 29 കോടി 25 ലക്ഷം രൂപ വിലയായി നിശ്ചയിക്കുകയും ചെയ്തു. ലാന്‍ഡ് പര്‍ച്ചേസ് കമ്മിറ്റി ചേരാന്‍ തീരുമാനിക്കുന്നു, ഉടമകള്‍ക്ക് കത്തയക്കുന്നു, ഉടമകള്‍ അത് കൈപ്പറ്റുന്നു, യോഗം ചേരുന്നു. ഒറ്റയിരിപ്പില്‍ ഭൂമിക്ക് വില നിശ്ചയിക്കുന്നു. എല്ലാം 24 മണിക്കൂറില്‍ പൂര്‍ത്തിയായി. മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പിറകില്‍ ഭൂമാഫിയ പ്രവര്‍ത്തിച്ചോ എന്ന് സംശയമാണ് ഉയരുന്നത്.

TAGS :

Next Story