കണമലപാലം അപകടാവസ്ഥയില്‍
കണമലപാലം അപകടാവസ്ഥയില്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിപൂര്‍ത്തിയാക്കി തുറന്ന് കൊടുത്ത പാലമാണ് ഇപ്പോള്‍ അപകടാവസ്ഥയിലായിരിക്കുന്നത്
ശബരിമലയിലേക്കുള്ള പ്രധാനപാതയായ എരുമേലി-പമ്പ റൂട്ടിലെ കണമലപാലം അപകടാവസ്ഥയില്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിപൂര്‍ത്തിയാക്കി തുറന്ന് കൊടുത്ത പാലമാണ് ഇപ്പോള്‍ അപകടാവസ്ഥയിലായിരിക്കുന്നത്. പാലത്തിലെ
കോണ്‍ക്രീറ്റ് ഇളകിമാറി ഗര്‍ത്തം രൂപപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കണമല കോസ് വേയിലൂടെ യാത്രമഴക്കാലത്ത് ദുര്‍ഘടമായി മാറിയ സാഹചര്യത്തിലാണ് 7 കോടി രൂപ മുടക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണമലയില്‍ പുതിയ പാലം പണിതത്. ശബരിമലയിലേക്കുള്ള പ്രധാന റോഡായതിനാല്‍ തീര്‍ത്ഥാടക വാഹനങ്ങളാണ് ഏറെയും ഇതിലെ കടന്ന് പോകുന്നത്. എന്നാല്‍ പാലം പണിത് ഏതാനം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പാലം അപകടാവസ്ഥയിലായിരിക്കുയാണ്. പാലത്തിന് നടുവില്‍ തന്നെ കോണ്‍ക്രീറ്റ് ഇളകി മാറി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഭാരം കയറ്റിയ വണ്ടികള്‍ പോകുബോള്‍ പാലത്തിന് വലിയ കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പത്തനംത്തിട്ട ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേരള കണ്‍സ്ട്രഷന്‍ കോര്‍പറേഷനായിരുന്നു പാലത്തിന്റെ നിര്‍മ്മാണ് ചുമതല.
Adjust Story Font
16