ചലച്ചിത്ര പ്രേമികള്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി; 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനം നികുതി
ചലച്ചിത്ര പ്രേമികള്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി; 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനം നികുതി
വിശദീകരണം വരുന്നതു വരെ സർക്കാർ തിയറ്ററുകളിൽ റിസർവേഷൻ ഉണ്ടാവില്ല
ജി.എസ്.ടി നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളിലും 100 രൂപയ്ക്കു മുകളിൽ ടിക്കറ്റ് നിരക്കുളള ഓരോ ടിക്കറ്റിനും 28 ശതമാനം നികുതിയും 100 രൂപക്കും അതിന് താഴെയും നിരക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയും അടയ്ക്കണമെന്ന് കേരള ചലച്ചിത്ര വികസ കോര്പറേഷന് (കെഎസ്എഫ്ഡിസി). കൂടാതെ ഓരോ ടിക്കറ്റിലും സർവീസ് ചാർജായ രണ്ട് രൂപക്കും സാംസ്കാരിക ക്ഷേമനിധിക്കുള്ള സെസ് തുകയായ മൂന്ന് രൂപയ്ക്കും നികുതികൾ ബാധകമാണ്.
തിയറ്റർ പ്രവേശന നിരക്കിൽ മേൽസെസും സർവീസ് ചാർജും ഉൾപ്പെടുത്തിയതിനുശേഷമേ നികുതി നിരക്ക് നിശ്ചയിക്കാനാവൂ. റിസർവേഷൻ ചാർജ് തിയറ്റർ പ്രവേശന നിരക്കിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നുള്ള തീരുമാനത്തിനായി ജി.എസ്.ടി കൗണ്‍സിലിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിനു വിശദീകരണം വരുന്നതു വരെ സർക്കാർ തിയറ്ററുകളിൽ റിസർവേഷൻ ഉണ്ടാവില്ല.
Adjust Story Font
16