വിഎസിനും വസുമതിക്കും ഇന്ന് അന്‍പതാം വിവാഹ വാര്‍ഷികം
വിഎസിനും വസുമതിക്കും ഇന്ന് അന്‍പതാം വിവാഹ വാര്‍ഷികം
ആഘോഷമില്ലാതെ നടന്ന വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികത്തിലും ആഘോഷങ്ങളുണ്ടായില്ല
കേരളത്തിന്റെ സമര യവ്വനം വിഎസ് അച്യുതാനന്ദന് കൂട്ടായി വസുമതിയെത്തിയിട്ട് ഇന്ന് അന്‍പത് വര്‍ഷം. ആഘോഷമില്ലാതെ നടന്ന വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികത്തിലും ആഘോഷങ്ങളുണ്ടായില്ല. വിട്ടിലെത്തിയ ബന്ധുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പായസം വിതരണം ചെയ്താണ് വിഎസ് സ്വീകരിച്ചത്.
1967 ജൂലൈ 16 നായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്‍ എന്ന വിഎസ് അച്യുതാനന്ദന് ജീവതപങ്കാളിയായി കെ.വസുമതി എത്തുന്നത്.സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെ ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വച്ചാണ് വിഎസ് വസുമതിക്ക് വരണമാല്യം അണിയിച്ചത്. കതിര്‍മണ്ഡപമോ പുടവ നല്‍കലോ ഒന്നും ഇല്ലാതെ പരസ്പരം മാലയിടല്‍ മാത്രമായിരിന്നു ചടങ്ങ്. വിഎസിന് 43 ഉം വസുമതിക്ക് 29 മായിരുന്നു അന്നത്തെ പ്രായം. വിവാഹത്തിനോട് താത്പര്യമില്ലാതിരുന്ന വിഎസ് രാഷ്ട്രീയയ ഗുരുവായ ആര്‍.സുഗതന്റെ നിര്‍ബന്ധപ്രകാരമാണ് കല്ല്യാണത്തിന് തയ്യാറായത്. ആഘോഷങ്ങളോട് താത്പര്യമില്ലാത്ത വിഎസിന്റെ അന്‍പതാം വിവാഹവര്‍ഷിക ദിനവും ആഘോഷങ്ങളില്ലാതെയാണ് കടന്ന പോയത്.വീട്ടിലെത്തയവര്‍ക്ക് പായസവും ലഡുവും വിതരണം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ വിഎസിന് ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.
Adjust Story Font
16