Quantcast

ബംഗളുരു സ്ഫോടനക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു: മഅ്ദനി

MediaOne Logo

Sithara

  • Published:

    28 May 2018 6:11 AM GMT

ബംഗളുരു സ്ഫോടനക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു: മഅ്ദനി
X

ബംഗളുരു സ്ഫോടനക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു: മഅ്ദനി

ബംഗളുരു സ്ഫോടനക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതായി അബ്ദുന്നാസര്‍ മഅ്ദനി.

ബംഗളുരു സ്ഫോടനക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതായി അബ്ദുന്നാസര്‍ മഅ്ദനി. ഇതിന് രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നുവെന്നും മഅ്ദനി മീഡിയവണിനോട് പറഞ്ഞു

രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്‍ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ഫാഷിസത്തിനെതിരെ ഒരുമിക്കണം. ഫാഷിസത്തിനെതിരെ ദലിത്, ന്യൂനപക്ഷഐക്യം ഉണ്ടാകണമെന്നും മീഡിയവണ്‍ വ്യൂപോയിന്‍റില്‍ മഅ്ദനി പറഞ്ഞു.

പണം കെട്ടിവെക്കാന്‍ പറഞ്ഞപ്പോള്‍ മകന്‍റെ കല്യാണത്തിന് പോകേണ്ടെന്ന് തീരുമാനിച്ചതാണ്. പണം കെട്ടിവെച്ചിരുന്നെങ്കില്‍ നിരപരാധികള്‍ക്ക് ബാധ്യതയാകുന്ന കീഴ്‍വഴക്കമായേനെ. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയമാണ്. തന്‍റെ ജീവിതം രേഖപ്പെടുത്തുന്ന ആത്മകഥ എഴുതുന്നതായും മഅ്ദനി പറഞ്ഞു.

മഅ്ദനിയുമായുള്ള വ്യൂപോയിന്‍റിന്‍റെ പൂര്‍ണരൂപം ഇന്ന് രാത്രി 10.30ന് മീഡിയവണില്‍ കാണാം.

TAGS :

Next Story