5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുഡിഎഫ് തീരുമാനം
5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുഡിഎഫ് തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ലൈസന്‍സ് അനുവദിക്കില്ല. 3 സ്റ്റാറും 4 സ്റ്റാറും 5 സ്റ്റാറായി മാറിയാല്‍ ലൈസന്‍സ് നല്‍കില്ല. മറ്റുള്ള 5 സ്റ്റാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുതായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയത് മദ്യം നയം സംബന്ധിച്ച് യുഡിഎഫിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു. അതിനാല്‍ 5 സ്റ്റാറുകളുടെ കാര്യത്തിലും കൂടുതല്‍ നിയന്ത്രണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പുതിയ തീരുമാനങ്ങളിലേക്ക് യുഡിഎഫ് എത്തിയത്. 5 സ്റ്റാറുകളില്‍ തന്നെ വ്യത്യസ്ത നിലപാടെടുക്കുന്നത് നിയമപരമായ നിലനില്‍ക്കുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയുണ്ട്. എല്‍ഡിഎഫിന്റെ മദ്യനയത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മദ്യവര്‍ജനമെന്നത് ഒരു നയമല്ല ഒരു ഉപദേശമാണ്. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളാണ് നയത്തില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16