ഇറക്കുമതി ലാഭം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ആവശ്യം
ഇറക്കുമതി ലാഭം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ആവശ്യം
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായാല്‍ വിലയിടവ് മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് അത് വലിയ സഹായകരമാകും.
റബര്‍ ഇറക്കുമതിയിലൂടെ ലഭിച്ച ഇറക്കുമതി ചുങ്കം കര്‍ഷകര്‍ക്ക് തിരിച്ച് നല്‍കണമെന്ന ആവശ്യം ശക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 3335 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. വിലതകര്‍ച്ച മൂലം നട്ടംതിരിയുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഈ തുക ചിലവഴിക്കണമെന്നാണ് ആവശ്യം.
ആഗോള സാമ്പത്തിക കരാറിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് റബര്‍ കര്‍ഷകരെ അടക്കം പ്രതിസന്ധിയിലാക്കിയിരുന്നു. ഇറക്കുമതിയെ തുടര്‍ന്ന് 205 രൂപയുണ്ടായിരുന്ന റബര്‍ വില 125ലേക്ക് കൂപ്പുകുത്തി. ഇതുമൂലം കര്‍ഷകര്‍ക്ക് 3700 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായത്. എന്നാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലഭമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3335 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. റബര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈ തുക നല്‍കി കര്‍ഷകരെ സംരക്ഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, വാണിജ്യമന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായാല്‍ വിലയിടവ് മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് അത് വലിയ സഹായകരമാകും.
Adjust Story Font
16