കൊച്ചി മെട്രോ: പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെ സുരക്ഷാ അനുമതിയായി
കൊച്ചി മെട്രോ: പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെ സുരക്ഷാ അനുമതിയായി
പരിശോധന പൂര്‍ത്തീകരിച്ച് ട്രെയില്‍ ഓടിക്കാനുള്ള അനുമതി ലഭിച്ചാല്‍ ഒക്ടോബര്‍ മൂന്നിന് ഉദ്ഘാടനം നടക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെയുള്ള പാതക്ക് അനുമതി. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറാണ് അനുമതി നല്‍കിയത്.
അഞ്ച് കിലോമീറ്റര്‍ പാളവും അഞ്ച് സ്റ്റേഷനുകളും സേഫ്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധന പൂര്‍ത്തീകരിച്ച് ട്രെയില്‍ ഓടിക്കാനുള്ള അനുമതി ലഭിച്ചാല്‍ ഒക്ടോബര്‍ മൂന്നിന് ഉദ്ഘാടനം നടക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
Next Story
Adjust Story Font
16