കെഎസ്ആര്‍ടിസിയിലെ കമ്പ്യൂട്ടര്‍വത്കരണം റീടെണ്ടറിലേക്ക്
കെഎസ്ആര്‍ടിസിയിലെ കമ്പ്യൂട്ടര്‍വത്കരണം റീടെണ്ടറിലേക്ക്
വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിലവിലെ കരാര്‍ റദ്ദാക്കി റീ ടെണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചത്...
കെഎസ്ആര്‍ടിസിയിലെ കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള കരാര്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിലവിലെ കരാര്‍ റദ്ദാക്കി റീ ടെണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലെ ടെണ്ടര്‍ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണിന്‍റെയും സിഡിറ്റിന്‍റെയും പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ആര്‍ടിസിയിലെ സമഗ്ര ആധുനികവത്കരണത്തിന്‍റെ ഭാഗമായിരുന്നു 146 കോടി രൂപയുടെ ടെണ്ടര്‍. ടിക്കറ്റിങ് മെഷീന്‍, റിസര്‍വേഷന്‍ സോഫ്റ്റ്‌വെയര്‍, ഇന്‍റലിജന്‍റ് ട്രാന്‍സ്പോര്‍ട് സിസ്റ്റം തുടങ്ങി വിവിധ തലങ്ങളിലെ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സിഡിറ്റ്, കെല്‍ട്രോണ്‍, ഊരാളുങ്കല്‍ സര്‍വീസ് സൌസൈറ്റി എന്നിവര്‍ ടെണ്ടറില്‍ പങ്കെടുത്തു. സാങ്കേതികത പരിശോധനയില്‍ വിജയിച്ചത് സിഡിറ്റും കെല്‍ട്രോണും. കാര്യക്ഷമതയില്ലായ്മ മൂലം ഊരാളുങ്കലിന് ട്രയല്‍സ് പൂര്‍ത്തിയാക്കാന്‍ പോലുമായില്ല. എന്നിട്ടും കരാര്‍ ലഭിച്ചത് ഊരാളുങ്കലിന്.
സിഡിറ്റും കെല്‍ട്രോണും ഗതാഗത മന്ത്രിക്ക് പരാതി നല്‍കി. മന്ത്രി ഇടപെട്ട് കരാര്‍ നടപടികള്‍ നിര്‍ത്തിവെച്ചു. ടെണ്ടര്‍ നടപടികളില്‍ അശാസ്ത്രീയതയുണ്ടെന്ന് സര്‍ക്കാരിന്‍റെ ഐടി വകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് റീ ടെണ്ടറിന് വഴിയൊരുങ്ങുന്നത്. മികച്ച സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടും പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയത് ഭരണകക്ഷിയിലെ ചിലരില്‍ നിന്നുള്ള സമ്മര്‍ദ്ദവും അഴിമതിയുമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് ദേശീയതലത്തില്‍ വീണ്ടും ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പിലാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Adjust Story Font
16