Quantcast

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിഭാഗീയതെന്ന് കുറ്റപത്രം

MediaOne Logo

admin

  • Published:

    28 May 2018 7:16 AM GMT

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിഭാഗീയതെന്ന് കുറ്റപത്രം
X

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിഭാഗീയതെന്ന് കുറ്റപത്രം

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം വീണ്ടും ചര്‍ച്ചയാവുന്നു. സിപിഎം വിഭാഗീയത മൂലമാണ് പി കൃഷണപിള്ള സ്മാരകം ആക്രമിച്ച് തകര്‍ത്തതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. വി എസ് അച്യുതാനന്ദന്റെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് കണ്ടെത്തല്‍. മുന്‍ അന്വേഷണ സംഘത്തിന്റെതിന് സമാനമായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്‍പി. വി ആര്‍ രാജീവന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിഭാഗീയത നിലനില്‍ക്കുന്ന കഞ്ഞിക്കുഴിയില്‍ സിപിഎമ്മിലെ ഒരു വിഭാഗമാണ് സ്മാരകം ആക്രമണത്തിന് പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഔദ്യോഗികപക്ഷത്തിനെതിരെ ജനവികാരം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സ്മാരകം തകര്‍ത്തതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സിപിഎം കണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന പി സാബു ഒന്നാം പ്രതിയും വി എസ് അച്യുതാനന്ദന്റെ മുന്‍ പഴ്സനല്‌‍‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ രണ്ടാം പ്രതിയുമാണ്. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു.

മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘങ്ങള്‍ സമര്‍പ്പിച്ചതിന് സമാനമായ കുറ്റപത്രമാണ് ഈ അന്വേഷണ സംഘവും കോടതിയില്‍ സമര്‍പ്പിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരും അടക്കം 28 പേര്‍ സാക്ഷികളാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്മാരക ആക്രമണം വീണ്ടും ചര്‍ച്ചയാവുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം സിപിഎമ്മുകാര്‍ തന്നെ തകര്‍ത്തത് യുഡിഎഫും എന്‍ഡിഎയും പ്രചാരണ വിഷയമാക്കും. ജില്ലയിലെ സിപിഎമ്മില്‍ കെട്ടടങ്ങി നില്‍ക്കുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാവാതിരിക്കാന്‍ ജില്ലാ നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവരും.

TAGS :

Next Story