രാജ്യത്ത് സാമുദായിക സ്പര്‍ധ പരത്താന്‍ ശ്രമം: സിദ്ധാര്‍ത്ഥ് വരദരാജന്‍
രാജ്യത്ത് സാമുദായിക സ്പര്‍ധ പരത്താന്‍ ശ്രമം: സിദ്ധാര്‍ത്ഥ് വരദരാജന്‍
രാഷ്ട്രീയ അജണ്ടകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത മാധ്യമങ്ങളാണ് രാജ്യത്ത് വേണ്ടതെന്ന് ദ വയര്‍ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍
രാജ്യത്ത് സാമുദായിക സ്പര്‍ധ പരത്താന്‍ ശ്രമം നടത്തുന്നുവെന്ന് ദ വയര്‍ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍. രാഷ്ട്രീയ അജണ്ടകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത മാധ്യമങ്ങളാണ് രാജ്യത്ത് വേണ്ടതെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് വർഗീയ ശക്തികള്‍ നടത്തുന്നത്. ഇതിനായി വസ്തുതകളെ വളച്ചൊടിച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു.
അഴിമതികള്‍ തുറന്നുകാട്ടുന്ന മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഭീഷണി തുടരുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതിന്‍റെ അടുത്തകാലത്തെ ഉദാഹരണങ്ങളാണ് പത്മാവതി, എസ് ദുര്‍ഗ്ഗ എന്നീ സിനിമകള്‍ക്ക് നേരെയുണ്ടായ ഇടപെടലുകള്‍. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാനുള്ള പ്രായപൂര്‍ത്തിയായ ആളുടെ അവകാശത്തില്‍ പോലും വര്‍ഗ്ഗീയത കണ്ടെത്താനുള്ള നീക്കമാണ് ഹാദിയ കേസില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16