Quantcast

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാന്‍‌ തീരുമാനം

MediaOne Logo

Jaisy

  • Published:

    28 May 2018 11:07 PM GMT

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാന്‍‌ തീരുമാനം
X

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാന്‍‌ തീരുമാനം

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാന്‍‌ തീരുമാനം. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി.

മകരവിളക്ക് ദര്‍ശനത്തിനായുള്ള പ്രധാന 8 വ്യൂ പോയന്റുകളില്‍ നിലവില്‍ പൊലീസിന്റെ ബാരിക്കേഡ് നിര്‍മാണം പുരോഗമിക്കുകയാണ്. ബാരിക്കേഡുകള്‍ മറികടക്കുന്നത് തടയാന്‍ കമ്പിവല ഉപയോഗിക്കും. സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് സുരക്ഷാ നീരീക്ഷണം നടത്തും. വഴി വിളക്കുകകള്‍ക്ക് പുറമെ അഗ്നിശമന സേനയുടെ അക്സാ ലൈറ്റുകള്‍ വിന്യസിക്കും.

മകരവിളക്കിനായി നിലക്കലില്‍ 3000 കിലോലിറ്റര്‍ കുടിവെള്ളം അധികം കരുതും. 1000 ബസുകള്‍ കെ എസ് ആര്‍ ടി സി സജ്ജമാക്കും. 12,13,14 തിയതികളില്‍ ജില്ലയില്‍‌ ടിപ്പര്‍ ലോറികളെ അനുവദിക്കില്ല. ഗവി യാത്രയ്ക്കും വിലക്കുണ്ട്. തിരക്ക് ഏറിയാല്‍ ഭക്തരെ ഇടത്താവളങ്ങളില്‍ നിയന്ത്രിക്കും. ഭക്ഷണം അടക്കമുള്ളവ ഇവിടെ കരുതും.

TAGS :

Next Story