മുന്‍ കലോത്സവ നടത്തിപ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
മുന്‍ കലോത്സവ നടത്തിപ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
ചുമതലക്കാരായ സബ് കമ്മറ്റി കൺവീനർമാരിൽ നിന്ന് നഷ്ടം വന്ന തുക തിരിച്ച് പിടിക്കാത്ത പക്ഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ നഷ്ടത്തിനും ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
മുൻ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമെന്ന് ഇന്‍റേണൽ ഓഡിറ്റ് റിപ്പോർട്ട്. ചുമതലക്കാരായ സബ് കമ്മറ്റി കൺവീനർമാരിൽ നിന്ന് നഷ്ടം വന്ന തുക തിരിച്ച് പിടിക്കാത്ത പക്ഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ നഷ്ടത്തിനും ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. പാലക്കാട്, കോഴിക്കോട് കലോത്സവങ്ങളുടെ ഇന്‍റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കണ്ണൂർ കലോത്സവത്തിന് മുൻപ് നടന്ന പാലക്കാട്, കോഴിക്കോട് സ്കൂൾ കലോത്സവങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം മിക്ക സബ് കമ്മറ്റി കൺവീനർമാരും ലക്ഷങ്ങളുടെ നഷ്ടമാണ് കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വരുത്തിയിരിക്കുന്നത്. ബാഡ്ജ് അച്ചടിച്ചത് മുതൽ തുടങ്ങുന്നു നഷ്ടത്തിന്റെ കണക്ക്. ഈ നഷ്ടമെല്ലാം സബ് കമ്മറ്റി കൺവീനർമാരിൽ നിന്ന് തിരിച്ച് പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വർഷങ്ങളായി തിരിച്ചടക്കാതെ കിടക്കുന്ന പണം സബ് കമ്മറ്റി കൺവീനർമാരിൽ നിന്ന് തിരിച്ച് പിടിക്കാത്ത പക്ഷം പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കും ഉത്തരവാദിത്തം പറയേണ്ടതെന്ന് അടിവരയിട്ടാണ് ഓഡിറ്റ് റിപ്പോർട്ട് അവസാനിക്കുന്നത്.
Adjust Story Font
16