യുഡിഎഫില്‍ വന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ന്നെന്ന് വീരേന്ദ്രകുമാര്‍
യുഡിഎഫില്‍ വന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ന്നെന്ന് വീരേന്ദ്രകുമാര്‍
ലോക്സഭാ, നിയമസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു
യുഡിഎഫില്‍ വന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ന്നെന്ന് ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍. ലോക്സഭാ, നിയമസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ യുഡിഎഫിന് ഗുണമുണ്ടായി. യുഡിഎഫില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയാണ് തേടിയെന്നും വീരേന്ദ്രകുമാര്‍ ജെ ഡി യു സംസ്ഥാന കൌണ്‍സിലില്‍ പറഞ്ഞു. സംസ്ഥാന കൌണ്‍സില്‍ തുടരുകയാണ്.
മുന്നണി മാറ്റം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നിര്‍ണായ സംസ്ഥാന കൌണ്‍സിലിലാണ് എം പി വീരേന്ദ്രകുമാര്‍ മുന്നണിമാറ്റത്തിലേക്ക് നയിച്ച കാരണങ്ങള്‍ അക്കമിട്ട് വ്യക്തമാക്കിയത്. യുഡിഎഫിലേക്ക് വന്നത് കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. പാലക്കാട് പാര്‍ലമെന്‍റ് സീറ്റും 6 നിയസമഭാ സീറ്റുകളും വലിയ മാര്‍ജിനില്‍ തോറ്റു. ഒരിടത്തും മുന്നണിയുടെ സഹായമുണ്ടായില്ല. സഹകരണ ബാങ്കുകള്‍ വിജയിച്ചത് പോലും എല്‍ ഡി എഫിന്‍റെ സഹായത്തോടെയാണ്. എന്നാല്‍ യുഡിഎഫിന് നമ്മള്‍ വന്നത് കൊണ്ട് ഗുണമുണ്ടായി. വടകര കോഴിക്കോട് സീറ്റുകള്‍ വിജയിച്ചു. പല നിയമസഭാ സീറ്റുകളും അനുകൂലമായി. വടകര വിജയിച്ചത് ജെ ഡി യു വന്നത് കൊണ്ടാണെന്ന് മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ ഡി എഫ് ഒരു സീറ്റുപോലും തന്നില്ലെങ്കിലും യുഡിഎഫ് 6 സീറ്റും തന്നാലും നമ്മുടെ അവസ്ഥയില്‍ ഒരു മാറ്റവമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയാണ് പാര്‍ട്ടി തേടിയതെന്നും അധ്യക്ഷപ്രസംഗത്തില്‍ വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. താന്‍ എല്‍ ഡി എഫ് നേതാക്കളുമായി സംസാരിച്ചിട്ടില്ല. സംസ്ഥാന കൌണ്‍സില്‍ അനുവദിച്ചാല്‍ സംസാരിക്കാം.
മുന്നണിമാറ്റത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരാളും നിര്‍വാഹക സമിതിയില്‍ മൂന്നുപേരും മാത്രമാണ് എതിര്‍ത്തതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. കൌണ്‍സില്‍ അംഗങ്ങളുടെ ചര്‍ച്ചക്ക് ശേഷം എല്‍ ഡി എഫിലേക്ക് പോകുന്നതായ പ്രമേയം അവതിരിപ്പിച്ച് പാസാക്കുന്നതോടെ ജെ ഡി യുവിന്‍റെ മുന്നണി മാറ്റം സംഘടനാപരമായും പൂര്‍ത്തിയാകും. വൈകിട്ട് 4 ന് വീരേന്ദ്രകുമാര്‍ മാധ്യമങ്ങളെ കണ്ട് മുന്നണിമാറ്റം പ്രഖ്യാപിക്കുമെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുടെപ്രതികരണവും അതിന് ശേഷമാകും ഉണ്ടാവുക.
Adjust Story Font
16