എറണാകുളം അതിരൂപതയിലെ വൈദികർ പുതിയ സംഘടന രൂപീകരിച്ചു
എറണാകുളം അതിരൂപതയിലെ വൈദികർ പുതിയ സംഘടന രൂപീകരിച്ചു
വൈദികരും അല്‍മായര്‍മാരുമാണ് പുതിയ സംഘടനയിലെ അംഗങ്ങള്‍
സീറോ-മലബാർ സഭാ സിനഡ് ഇന്ന് സമാപിക്കും. അതേസമയം എറണാകുളം അതിരൂപതയിലെ ഒരു വിഭാഗം വൈദികരും അല്മായരും ചേർന്ന് പുതിയ സംഘടന രൂപീകരിച്ചു. ഭൂമിയിടപാട് ഒതുക്കി തീർത്താൽ പരസ്യ പ്രക്ഷോഭത്തിനാണ് ധാരണ.സീറോ മലബാര്‍ സഭയുടെ എറണാകുളം അതിരൂപതയിലെ ഒരു വിഭാഗം വൈദികരും അല്‍മായരും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചു. ഭൂമിയിടപാട് വിവാദത്തില്‍ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ പരസ്യപ്രക്ഷോഭം നടത്താനും തീരുമാനം. സീറോ മലബാര്‍ സഭാ സിനഡ് ഇന്ന് സമാപിക്കും.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും അല്മായരും അംഗങ്ങളായാണ് പുതിയ സംഘടന രൂപീകരിച്ചത്. ആർച്ച് ഡയോസിസ് മൂവ്മെന്റ് ഫോർ ട്രാൻസ്പെരൻസിയെന്ന പേരിലാണ് സംഘടന. ഫാ. അഗസ്റ്റിൻ വട്ടോളിയാണ് മുഖ്യ സംഘാടകൻ. പുതിയ സംഘടനയുടെ പ്രഥമ യോഗം ഇന്നലെ കലൂർ റിന്യൂവൽ സെന്ററിൽ ചേർന്നു. ഭൂമിയിടപാട് വിവാദത്തിൽ കർശന നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രക്ഷോഭമടക്കം നടത്താനാട് തീരുമാനം. എന്നാൽ പുതിയ സംഘടനെയെക്കുറിച്ച് അറിയില്ലെന്ന് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു. അതേസമയം ആറ് ദിവസമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടരുന്ന സഭാ സിനഡിന് ഇന്ന് സമാപനമാകും. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് അന്വേഷിക്കുന്നതിനായി സഭാ സിനഡ് ചുമതലപ്പെടുത്തിയ അഞ്ചംഗ മെത്രാൻ സമതി തയ്യാറാക്കിയ ഇടക്കാല റിപ്പോർട്ട് സിനഡിൽ സമർപ്പിച്ചിരുന്നു.
ഭൂമിയിടപാട് വിവാദം സിനഡ് പ്രധാന അജണ്ടയായി പരിഗണിച്ചിരുന്നില്ല. എന്നാൽ പ്രത്യേക വിഷയമായെടുത്താണ് പ്രശ്ന പരിഹാരത്തിന് കമ്മീഷനെ നിയോഗിച്ചത്. ഇക്കാര്യത്തിലുള്ള പ്രാഥമിക നിർദ്ദേശങ്ങൾ ഇന്ന് സിനഡ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഒത്തുതീർപ്പ് ശ്രമങ്ങൾ വേണ്ടത്ര വിജയിക്കാതിരുന്നതിനാൽ കമ്മിഷൻ അന്തിമ നടപടികളിലേക്ക് തിരക്കിട്ട് കടന്നേക്കില്ല. അതേസമയം തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കിൽ വത്തിക്കാനാണ് ഔദ്യോഗിക പരാതി നൽകാനാണ് എറണാകുളം അതിരൂപതാ വൈദിക പ്രതിനിധി സമിതിയായ പ്രിസ്ബിറ്ററൽ കൗൺസിലിന്റെ തീരുമാനം. കടുത്ത നിലപാടിൽ വൈദിക സമിതി ഉറച്ചു നിൽക്കുകയുമാണ്.
Adjust Story Font
16