Quantcast

മാണിയേയും പിള്ളയേയും മുന്നണിയിലെത്തിക്കാന്‍ യുഡിഎഫ് ശ്രമം

MediaOne Logo

Subin

  • Published:

    28 May 2018 12:40 PM GMT

മാണിയേയും പിള്ളയേയും മുന്നണിയിലെത്തിക്കാന്‍ യുഡിഎഫ് ശ്രമം
X

മാണിയേയും പിള്ളയേയും മുന്നണിയിലെത്തിക്കാന്‍ യുഡിഎഫ് ശ്രമം

കെഎം മാണിയെ അടുപ്പിക്കാനാണ് പ്രഥമ പരിഗണന. ബാലക്യഷ്ണപിള്ളയെ കൂടി ഒപ്പം കൂട്ടാനാകുമെങ്കില്‍ അതിനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണ്.

എംപി വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. കെഎം മാണിക്കും ബാലകൃഷ്ണപിള്ളക്കും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുസ്ലീംലീഗ് കെപിസിസി നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്.

കെഎം മാണിയെ അടുപ്പിക്കാനാണ് പ്രഥമ പരിഗണന. ബാലക്യഷ്ണപിള്ളയെ കൂടി ഒപ്പം കൂട്ടാനാകുമെങ്കില്‍ അതിനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണ്. വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിട്ടതോടെയാണ് മാണിക്കും, പിള്ളക്കും വേണ്ടിയുള്ള കരുക്കള്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് നടത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായത്. കോട്ടയം ഡിസിസിയിലെ ഒരു വിഭാഗത്തിന്റെയും, മധ്യതിരുവിതാംകൂറിലെ ചില നേതാക്കളുടേയും എതിര്‍പ്പ് അവഗണിച്ചാണ് നീക്കങ്ങള്‍.

മുസ്ലീംലീഗ് അടക്കമുള്ള യുഡിഎഫിലെ മറ്റ് എല്ലാ കക്ഷികളുടേയും പിന്തുണ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുണ്ട്. മാണിയോട് അടുപ്പമുള്ള ലീഗ് നേത്യത്വമാകട്ടെ ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മാണി തിരിച്ചെത്തിയാല്‍ കോട്ടയം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാമെന്നും ഇടുക്കി സീറ്റില്‍ വിജയിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

TAGS :

Next Story