Quantcast

പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

MediaOne Logo

Jaisy

  • Published:

    28 May 2018 8:10 AM GMT

പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
X

പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

മൂന്നാം തവണയാണ് ജയരാജനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. 49 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ അടക്കം കമ്മറ്റിയില്‍ ആറ് പുതുമുഖങ്ങള്‍.

ലൈംഗികാപവാദത്തില്‍ കുടുങ്ങി 2010ല്‍ പി.ശശി പാര്‍ട്ടിയുടെ പടിയിറങ്ങിയപ്പോഴാണ് പി.ജയരാജന്‍ ജില്ലാ സെക്രട്ടറിപദത്തിലേക്ക് എത്തിയത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ ഘടകത്തിന്റെ അമരക്കാരനെന്ന നിലയില്‍ നേതൃത്വത്തിന്റെ പ്രതിക്ഷക്കുമപ്പുറം ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ പി.ജയരാജന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് വ്യക്തിപൂജ വിവാദത്തിന്റെ അലയൊലികള്‍ക്കും സംസ്ഥാന ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അനിഷ്ട്ടത്തിനുമിടയിലും മൂന്നാം വട്ടവും സെക്രട്ടറി പദം ജയരാജനെ തന്നെ ഏല്‍പ്പിച്ചത്.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 49 അംഗ ജില്ലാ കമ്മറ്റിയില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ മനോഹരന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സനോജ്, അഞ്ചരക്കണ്ടി, തളിപ്പറമ്പ് ഏരിയ സെക്രട്ടറിമാരായ കെ.ശബരീഷ് കുമാര്‍, പി.മുകുന്ദന്‍, മഹിളാ അസോസിയേഷന്‍ നേതാവ് പി.കെ ശ്യാമള എന്നിവരാണ് പുതിയതായി കമ്മറ്റിയില്‍ ഇടംപിടിച്ചത്. മൂന്ന് പേരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 56 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തു.

TAGS :

Next Story